കോഴിക്കോട്:ലോകം കൊച്ചുഗ്രാമമായി മാറിയ ഒരു കാലത്ത്, ഭൂമിയുടെ ഏത് ഭാഗത്തുണ്ടാകുന്ന ഏത് യുദ്ധവും നാശവും മനുഷ്യരെ ഒന്നാകെ തകര്‍ക്കുന്നതാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. അത്‌കൊണ്ട് തന്നെ ഇനിയൊരു യുദ്ധം മാനവരാശിയുടെ ഉന്മൂലനാശത്തിലാണ് അവസാനിക്കുക. മാനവരാശിക്കാവശ്യം സമാധാനവും വികസനവുമാണെന്നും മന്ത്രി പറഞ്ഞു.
ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്‍ ഫ്രാന്‍സിസ് റോഡ് മാസ് ഗേറ്റില്‍ സംഘടിപ്പിച്ച ‘യുദ്ധവെറിക്കെതിരെ,സമാധാന കൂട്ടായ്മ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എം.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.അഹമ്മദ് ദേവര്‍കോവില്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി.ഡോ. ഹുസൈന്‍ മടവൂര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി. മുഖ്യ ആക്ടിങ്ങ് ഖാസി സഫീര്‍ സഖാഫി, ഇടക ബിഷപ്പ് സെക്രട്ടറി റവ.ഫാദര്‍.രാജു ചീരന്‍, ദാവൂദി ബോറാ ഖാസി ശൈഖ് അബ്ബാസലി മൈമൂണ്‍, കെ എന്‍ എം മര്‍ക്കസു ദഅവ സെക്രട്ടറി ഡോ.ഐ.പി. അബ്ദുസ്സലാം, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദ് വേളം, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍.അബ്ദുള്‍ ലത്തീഫ് മദനി, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഇ.പി.മുഹമ്മദ്, സീനിയര്‍ ജേര്‍ണലിസ്റ്റ് എ.സജീവന്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എം.വി.റംസി ഇസ്മായില്‍ സ്വാഗതവും, ട്രഷറര്‍ കെ.വി. ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
മാനവരാശിക്കാവശ്യം സമാധാനം; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍
