കോഴിക്കോട് : സര്‍ക്കാര്‍ പ്രവാസികളെ അവഗണിച്ചാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നേരിടേണ്ടിവരുമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി. പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും ശാരീരിക അസ്വസ്ഥകളും രോഗങ്ങളും വകവെക്കാതെ പ്രവാസികള്‍ സമരത്തിന് എത്തിയെങ്കില്‍ ്അത് അവരുടെ നീറുന്ന ജീവല്‍പ്രശ്‌നങ്ങളാണെന്ന് അ്‌ദ്ദേഹം പറഞ്ഞു. അറുപത് വയസ്സ് കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കുക, നിര്‍ദ്ദിഷ്ട ആരോഗ്യ ഇന്‍ഷൂറന്‍സ് കെയര്‍ പദ്ധതിയില്‍ തിരിച്ചു വന്ന മുഴുവന്‍ പ്രവാസികളെയും ഉള്‍പ്പെടുത്തുക, അതിന് സഹായകരമാവും വിധം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക ഐഡറ്റിന്റി കാര്‍ഡ് നല്‍കുക ഗുരുതര രോഗം ബാധിച്ച മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നല്‍കുന്നസാന്ത്വനം പദ്ധതി പ്രകാരമുള്ള ധനസഹായം മരിക്കുന്നതിന് മുമ്പെങ്കിലും നല്‍കുക സാന്ത്വന പദ്ധതിയുടെ കാലാവധി എടുത്തു കളയുക മതിയായി രേഖകള്‍ നല്‍കി അംഗത്വത്തിന് അപേക്ഷിച്ചവര്‍ക്ക് കാലതാമസം കൂടാതെ അംഗത്വം നല്‍കുക നിലവിലെ ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കുക തിരിച്ചുവന്ന പ്രവാസികള്‍ക്കുള്ള സംരഭക ലോണ്‍ നല്‍കുന്നത് ലളിതമാക്കുക പുനരധിവാസ പദ്ധതി ഉടന്‍ നടപ്പിലാക്കുക തിരിച്ചു വന്ന പ്രവാസികളുടെ ഡാറ്റ ശേഖരിക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ മുമ്പില്‍ ഉന്നയിച്ചു കൊണ്ടാണ് അവകാശ സമരം പ്രവാസി ലീഗ് കോഴിക്കോട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചത.് യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കെ മജീദ് ഹാജി വടകര സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ഇമ്പിച്ചി മമ്മുഹാജി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി ടി ഇസ്മായില്‍ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പ്രവാസി ലീഗ്
ജില്ലാ നിരീക്ഷകന്‍ എം സി കുഞ്ഞാമുട്ടി,സഫറി വെള്ളയില്‍, കെ കെ ആലികുട്ടി, കരാളത്ത് പോക്കര്‍ ഹാജി, ഹുസ്സൈന്‍ കമ്മന, ഹാശിം തങ്ങള്‍, കുഞ്ഞാലിഹാജി പാലാമ്പറ്റ, പോക്കര്‍ കുട്ടി ബേപ്പൂര്‍, കൊയപ്പതൊടി മുഹമ്മദലി ഹാജി ബി എച്ച് കുഞ്ഞമ്മദ് ഹാജി, മഞ്ചയില്‍ മൂസ്സ ഹാജി , കെ വി ശരീഫ്, മഠത്തില്‍ റഷീദ്, കെ ടി കെ റഷീദ്, കാസിം പള്ളിതാഴം, എ എം നജ്മുദ്ദിന്‍ ,എം കെ യൂസുഫ് ഹാജി, സലാം സി പി , ചേറമ്പറ്റ മമ്മു, അബു ഹാജി, കപ്ലി കണ്ടി പോക്കര്‍ ഹാജി, എ എം എസ് അലവി, ഹാശിം മക്ക, റഷീദ് ചാലിക്കര, ടി കെ അബ്ദുള്ള കോയ,ടി കെ റഫീഖ്, കെ കെ സൂപ്പി, മുഹമ്മദ് പുറമണ്ണില്‍, കെ കെ കോയ, റഷീദ് ചെറുവണ്ണൂര്‍, സഹീര്‍ പിസ, മിസിരി കുഞ്ഞമ്മദ്, ടി എം സി അബൂബക്കര്‍, ഉമ്മര്‍കുനിയില്‍, അബ്ദുല്‍ ഹമീദ്,തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം കൊടുത്തു.
