കോഴിക്കോട്: അംഗീകൃത ലൈഫ് കോച്ചായ ഡോ.ഭാമിനി ചെര്‍ക്കാട്ടിന്റെ കോച്ചിങ് ടൂളുകള്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും കരസ്ഥമാക്കി. കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ എ.ഉമേഷ് മുഖ്യാതിഥിയായിരുന്നു. റെക്കോര്‍ഡ് സമാപന സമ്മേളനം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഡോ.കെ.വി.തോമസ് അനുമോദന പ്രസംഗംസ നടത്തി. പ്രേമന്‍.യു, സാം ജോര്‍ജ് അഡ്ജുഡിക്കേറ്റര്‍മാരായിരുന്നു. ഡോ.ജോയ് ടി എഫ് അഡ്വ.ഡോ.സുചിത്ര മേനോന്‍ എന്നിവര്‍ പരിപാടിക്ക് മേല്‍നോട്ടം വഹിച്ചു.
