അടിയന്തരാവസ്ഥ ചരിത്രം പാഠ വിഷയമാക്കണം

അടിയന്തരാവസ്ഥ ചരിത്രം പാഠ വിഷയമാക്കണം

കോഴിക്കോട്: അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് അടിയന്തരാവസ്ഥ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗം ടി പി ദാസന്‍ ഉദ്ഘാടനം ചെയ്തു. അടിയന്തരാവസ്ഥയുടെ ചരിത്രം സ്‌കൂള്‍ പാഠ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു അടിയന്തരാവസ്ഥയിലെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനവും ഏകാധിപത്യ രീതിയിലുള്ള ഭരണകൂടത്തിന്റെ സമീപനവും വരും തലമുറ മനസ്സിലാക്കുവാന്‍ ഇത് സഹായകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് പി ടി ആസാദ് അധ്യക്ഷത വഹിച്ചു. വി.കെ. ലത്തീഫ് മാസ്റ്റര്‍, ടി കെ ബാലഗോപാല്‍, ഉമ്മര്‍ഫാറൂഖ് ,അസീസ് മണലൊടി ,എകെ ജയകുമാര്‍, പി ആര്‍ സുനില്‍സിംഗ് ,പി അബ്ദുല്‍ മജീദ് എന്നിവര്‍ പ്രസംഗിച്ചു.

 

അടിയന്തരാവസ്ഥ ചരിത്രം പാഠ വിഷയമാക്കണം

Share

Leave a Reply

Your email address will not be published. Required fields are marked *