കെ.എസ്.ഇ.ബി.പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കണം; കെ.എസ്.ഇ.ബി.പെന്‍ഷനേഴ്‌സ് കൂട്ടായ്മ

കെ.എസ്.ഇ.ബി.പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കണം; കെ.എസ്.ഇ.ബി.പെന്‍ഷനേഴ്‌സ് കൂട്ടായ്മ

കോഴിക്കോട്: കെ എസ്.ഇ.ബി.പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്‌ക്കരിക്കണമെന്ന് കെ.എസ്.ഇ.ബി.പെന്‍ഷനേഴ്‌സ് കൂട്ടായ്മ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജെയിംസ് എം. ഡേവിഡ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി.ഐ. അജയന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി. വിമല്‍ ചന്ദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വിജയന്‍, മേഖല സെക്രട്ടറി പി.വി. ദിനേശ് ചന്ദ്രന്‍, എ.കെ.അബ്ബാസ്, എം. മനോഹരന്‍, പി.ടി. സുജാത, പി.സുന്ദരന്‍, കെ. ബാബു, സി.കെ. ജയകുമാര്‍, സി.സരസ്വതി, വി.ദാമോദരന്‍, എ. മനോജ് മോന്‍, കെ.സുരേഷ് ബാബു, സുരേന്ദ്രന്‍ കീഴരയൂര്‍, വി.പീതാംബരന്‍, സി. അരവിന്ദാക്ഷന്‍ അബ്ദുള്‍ റഷീദ്, ഇ.കെ. ഗോപാലന്‍,രവീന്ദ്രന്‍, പി.പി. വൈരമണി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് പി.ഐ. അജയന്‍ പതാക ഉയര്‍ത്തി. സെക്രട്ടറി എം. മനോഹരന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ പി. പീതാംബരന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി.ടി. സുജാത അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡി.എ.കുടിശ്ശിക വിതരണം ചെയ്യണമെന്നും മണിയാര്‍ ജലവൈദ്യുത പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സര്‍ഗവേദി പരിപാടിയില്‍ കെ. സുരേഷ് ബാബു, സായ് കുമാര്‍, ലീന, സി.ദിനേശന്‍, സിന്ദുരാജ്, എം.സുരേന്ദ്രന്‍, ഉണ്ണി കൂട്ടാലിട, രമേശന്‍, സുനില്‍കുമാര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

 

 

കെ.എസ്.ഇ.ബി.പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കണം;
കെ.എസ്.ഇ.ബി.പെന്‍ഷനേഴ്‌സ് കൂട്ടായ്മ

 

Share

Leave a Reply

Your email address will not be published. Required fields are marked *