കോഴിക്കോട്: കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഏരിയ കേന്ദ്രങ്ങളില്‍ യുദ്ധവിരുദ്ധ റാലിയും സദസ്സും സംഘടിപ്പിച്ചു.
പ്രവാസി സംഘം ് ജില്ലാ സെക്രട്ടറി സി. വി ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ സജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫിജ പുലാക്കല്‍ സംസാരിച്ചു
പി ആസാദ്, നജാഷ് ബാബു, രാജീവന്‍, വിന്‍സെന്റ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ഏരിയ കേന്ദ്രങ്ങളില്‍ നടന്ന പരിപാടികളില്‍ ജില്ലാ നേതാക്കളായ സുരേന്ദ്രന്‍, ഗഗ ശങ്കരന്‍, കണ്ണന്‍ അശോകന്‍ എന്നിവരും നേതൃത്വം നല്‍കി. സംസ്ഥാന കമ്മിറ്റി അംഗം സലിം മണാട്ട് സ്വാഗതം പറഞ്ഞു.
യുദ്ധവിരുദ്ധ റാലിയും സദസ്സും സംഘടിപ്പിച്ചു
