യു എ ഇ കെ.എം.സി.സി ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ ‘ മഠത്തില്‍ മുസ്തഫ അവാര്‍ഡ് യഹ്‌യാ തളങ്കരക്ക്

യു എ ഇ കെ.എം.സി.സി ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ ‘ മഠത്തില്‍ മുസ്തഫ അവാര്‍ഡ് യഹ്‌യാ തളങ്കരക്ക്

കോഴിക്കോട്: പ്രവാസലോകത്ത് സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ സേവനമനുഷ്ഠിച്ച മികച്ച കെ.എം.സി.സി. സ്ഥാപക പ്രവര്‍ത്തകര്‍ക്കും നിലവിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കുമായി യു.എ.ഇ. കെ.എം.സി.സി ഫൗണ്ടഴ്‌സ് ഓര്‍ഗനൈസേഷന്‍ നല്‍കുന്ന ‘ മഠത്തില്‍ മുസ്തഫ അവാര്‍ഡ് ‘ ദുബായ് കെ.എം.സി.സി. ജനറല്‍ സെക്രട്ടറി യഹ്‌യാ തളങ്കരക്ക്. ജൂറി ചെയര്‍മാന്‍ എം.കെ. മുനീര്‍ എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജൂറി അംഗങ്ങളായ, വേള്‍ഡ് കെ.എം.സി.സി ഖജാന്‍ഞ്ചിയും, യു.എ.ഇ. കെ.എം.സി.സി. ഫൗണ്ടഴ്‌സ് ഓര്‍ഗനൈസേഷന്‍ രക്ഷാധികാരിയുമായ യു. അബ്ദുല്ല ഫാറൂഖി, പി.എ. ഹംസ, ഫൗണ്ടേഴ്‌സ് ചെയര്‍മാന്‍ പി. എ. അബൂബക്കര്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിംകുട്ടി ചൊക്ലി, ഹക്കീം തുപ്പിലക്കാട്, ഹുസൈന്‍ ചെറുതുരുത്തി എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

യു എ ഇ കെ.എം.സി.സി ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ ‘ മഠത്തില്‍ മുസ്തഫ അവാര്‍ഡ് യഹ്‌യാ തളങ്കരക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *