ശുഭാംശു ശുക്ല ബഹിരാകാശത്തെത്തി

ശുഭാംശു ശുക്ല ബഹിരാകാശത്തെത്തി

ന്യൂഡല്‍ഹ: 41 വര്‍ഷത്തിനുശേഷം ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി ഫാല്‍ക്കണ്‍9 റോക്കറ്റില്‍ ശുഭാംശു ഉള്‍പ്പെടെ നാലുപേര്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. പേടകം ബഹിരാകാശത്തു എത്തിയതിനു പിന്നാലെ ഇന്ത്യക്കാര്‍ക്കായി ഹിന്ദിയില്‍ ശുഭാംശു സന്ദേശമയച്ചു.

” എന്റെ രാജ്യത്തെ പ്രിയപ്പെട്ട ജനങ്ങള്‍ക്ക് നമസ്‌കാരം. ഇത് വളരെ ആശ്ചര്യജനകമായ യാത്രയാണ്. 41 വര്‍ഷത്തിനുശേഷം നമ്മള്‍ വീണ്ടും ബഹിരാകാശത്തെത്തി. നിങ്ങള്‍ എല്ലാവര്‍ക്കുമൊപ്പമാണ് ഞാനെന്ന് എന്റെ ചുമലില്‍ പതിച്ച ത്രിവര്‍ണ പതാക എന്നോടു പറയുന്നു. ഇത് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള എന്റെ യാത്രയുടെ തുടക്കമല്ല. പക്ഷേ, മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ തുടക്കമാണ്. ഈ യാത്രയില്‍ നിങ്ങളെല്ലാവരും ഭാഗമാകണമെന്നാണ് എന്റെ ആഗ്രഹം. അഭിമാനം കൊണ്ട് നിങ്ങളുടെ നെഞ്ച് നിറയണം. നമുക്ക് ഒത്തൊരുമിച്ച് മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിക്ക് തുടക്കമിടാം. നന്ദി. ജയ് ഹിന്ദ്! ജയ് ഭാരത്!” ശുഭാംശു.

 

 

ശുഭാംശു ശുക്ല ബഹിരാകാശത്തെത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *