നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫി.ന്റെ വിജയം; പിണറായിസത്തിനെത്തിരേയുള്ള വെല്ലുവിളി – സമാജ് വാദി പാര്‍ട്ടി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫി.ന്റെ വിജയം; പിണറായിസത്തിനെത്തിരേയുള്ള വെല്ലുവിളി – സമാജ് വാദി പാര്‍ട്ടി

കൊല്ലം : നിലമ്പൂരിലെ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം യു.ഡി.എഫിന്റെ അടുത്ത ഭരണത്തിലേയ്ക്കുള്ള തുറന്ന വാതിലാണെന്നും, പിണറായിസത്തിനെതിരേയുള്ള വെല്ലുവിളിയാണന്നും സമാജ് വാദി പാര്‍ട്ടി (എസ്.പി) ജില്ലാ പ്രവര്‍ത്തകയോഗം ചൂണ്ടിക്കാട്ടി. അടുത്ത നിയമസഭാ തെരഞ്ഞടുപ്പിലും യു.ഡി.എഫിന് വന്‍ ഭൂരിപക്ഷം കിട്ടുമെന്നും യോഗം പറഞ്ഞു.സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീകാന്ത് എം വള്ളക്കോട്ട് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ശ്യാംജി.റാം ജില്ലാ കമ്മിറ്റി തെരഞ്ഞടുപ്പ് അവലോകനം ചെയ്തു.ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായി ചെമ്പകശ്ശേരി ചന്ദ്രബാബു (പ്രസിഡന്റ്), രഘു ഡി. അഷ്ടപദി (ജനറല്‍ സെക്രട്ടറി), കല്ലട സുനില്‍, പ്രദീപ് കരുനാഗപ്പള്ളി (സെക്രട്ടറിമാര്‍) അനില്‍കുമാര്‍ കല്ലേലിഭാഗം, ഫിലിപ്പ് കെ.തോമസ് (വൈസ് പ്രസിഡന്റ് മാര്‍) ശശികല എസ്.ആശ്രാമം (ട്രഷറര്‍), ചന്ദനത്തോപ്പ് അനില്‍, അജിതാലയം അനില്‍ കുമാര്‍, ഷൈജു പത്തനാപുരം, റിഷാദ് കണ്ണനെല്ലൂര്‍, ശിവജി.നായര്‍ ചവറ, കൊട്ടിയം അബ്ദുല്‍ റാവുത്തര്‍ തുടങ്ങിയവരെ വിവിധ നിയോജക മണ്ഡലം കണ്‍വീനര്‍മാരായും തെരഞ്ഞടുത്തു.

 

 

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫി.ന്റെ വിജയം;
പിണറായിസത്തിനെത്തിരേയുള്ള വെല്ലുവിളി – സമാജ് വാദി പാര്‍ട്ടി

 

Share

Leave a Reply

Your email address will not be published. Required fields are marked *