കോഴിക്കോട് അടിയന്തരാവസ്ഥ വിരുദ്ധ ദിനത്തിന്റെ 50-ാം വാര്‍ഷിക ദിനമായ നാളെ ഹ്യുമണ്‍ റൈറ്റസ് മൂവ്വ്മെന്റ് സംസ്ഥാന കമ്മിറ്റി ഹോട്ടല്‍ അളകാപുരിയില്‍ ഉച്ചക്ക് രണ്ടര മണിക്ക് നടക്കുന്ന ചടങ്ങില്‍ അടിയന്തരാവസ്ഥ കാലത്ത് ജയില്‍ വാസം അനുഭവിച്ച എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദിനെ ആദരിക്കും. പ്രസിഡണ്ട് അഡ്വ എ.കെ. ജയകുമാര്‍, ഡോ കെ.മൊയ്തു, പി.ആര്. സുനില്‍ സിംങ്ങ,് എം.എ.സത്താര്‍, എം.എസ്.മെഹബുബ് ഓണ്‍ലൈനില്‍ വിദേശത്ത് നിന്നും യുനസ് പരപ്പില്‍ എന്നിവരും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
