മലബാര്‍ യോഗ റിസര്‍ച്ച് സെന്റര്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു യോഗാചാര്യന്‍ കെ. ലക്ഷ്മണനെ ആദരിച്ചു

മലബാര്‍ യോഗ റിസര്‍ച്ച് സെന്റര്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു യോഗാചാര്യന്‍ കെ. ലക്ഷ്മണനെ ആദരിച്ചു

ബേപ്പൂര്‍: മലബാര്‍ യോഗ റിസര്‍ച്ച് സെന്റര്‍ ബേപ്പൂര്‍ ബാച്ചിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
പാരമ്പര്യ വൈദ്യ കുടുംബാംഗവും ഇന്ത്യന്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സ്റ്റേറ്റ് കമ്മറ്റി അംഗവും സോണല്‍ വൈസ് പ്രസിഡണ്ടുമായ ഡോ.പി. ചിത്രകുമാര്‍ യോഗദിന സന്ദേശം നല്‍കി. യോഗയുടെ ശാരീരികവും മാനസികവുമായ ഗുണലബ്ധിക്കായി പരിണതപ്രജ്ഞരായ ആചാര്യന്മാരുടെ ശാസ്ത്രീയ ശിക്ഷണം അനിവാര്യമാണെന്നും പല ജീവിതശൈലി രോഗങ്ങളും നിയന്ത്രിക്കാനും പ്രതിരോധിക്കാനും യോഗ ഉത്തമമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അശാസ്ത്രീയമായ ആരോഗ്യ കേന്ദ്രങ്ങളെക്കുറിച്ച് നാം ബോധവാന്മാരായിരിക്കേണ്ടതാണെന്നും കുട്ടികള്‍ക്കായി യോഗ പരിശീലനത്തിനുള്ള ഒരു സമഗ്ര പദ്ധതി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ രൂപം നല്‍കുന്നതായും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.പ്രദീപ് ഹൂഡിനോ അധ്യക്ഷത വഹിച്ചു.
നാലു പതിറ്റാണ്ടായി യോഗ പഠിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന യോഗാചാര്യന്‍ കെ. ലക്ഷ്മണനെ ആദരിച്ചു. സീനിയര്‍ അംഗം കെപി. ദേവരാജന്‍ ഉപഹാരം നല്‍കി. ഇ.ഡി.ഓഫീസര്‍ മധുരൈ ബാലസുബ്രഹ്‌മണ്യം ആശംസ നേര്‍ന്നു. വ്യാപാരി വ്യവസായി മണ്ഡലം പ്രസിഡണ്ട് ഒ.പി. രാജന്‍ സ്വാഗതവും റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

മലബാര്‍ യോഗ റിസര്‍ച്ച് സെന്റര്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
യോഗാചാര്യന്‍ കെ. ലക്ഷ്മണനെ ആദരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *