കോഴിക്കോട് : റെസിഡന്റ്സ് അപ്പെക്സ് കൗണ്‍സില്‍ ഓഫ് കോഴിക്കോട് സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡ് ദാനം പ്രശസ്ത ചരിത്രകാരനും ചരിത്ര ഗവേഷകനുമായ ഡോ എം സി വസിഷ്ട്ട് ഉദ്ഘാടനം ചെയ്തു. ആഗോളവല്ക്കരണവും കമ്പോളവല്‍ക്കരണവും വിദ്യാഭ്യാസത്തിന് വരുത്തിയ മാറ്റം കാരണം വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന കടുത്ത മാനസിക സംഘര്‍ഷം ജീവിതത്തില്‍ നിന്ന് ഒളിച്ചോടാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്നത്തെ തലമുറക്ക് അനുകരിക്കാവുന്ന നല്ല മാതൃകകള്‍ ഇല്ലാത്ത അവസ്ഥയില്‍ ഈ കാര്യം മനസ്സിലാക്കി മാതാപിതാക്കള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല മാതൃകയാകണമെന്ന് ഡോ വസിഷ്ട്ട് അഭിപ്രായപ്പെട്ടു.
എസ്് എസ്് എല്‍ സി, സി ബി എസ് ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ജില്ലയിലെ റെസിഡന്റ്റ്സ് അസോസിയേഷനുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. റെസിഡന്റ്സ് അപ്പെക്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് എം കെ ബീരാന് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി രാധാകൃഷ്ണന്, ഐ ഫൗണ്ടേഷന് ഹോസ്പിറ്റല്‍ കോഴിക്കോട് സെന്റര്‍ ചീഫ് സജിത്ത് കണ്ണോത്ത്, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി ജനാര്ദ്ദനന്, വനിതാ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍ കെ ലീല, ടി എം ബാലകൃഷ്ണന്, കെ സി രവീന്ദ്രനാഥ്, കെ വി ഷാബു, എന്‍ ഭാഗ്യനാഥ്, എം പി രാമകൃഷ്ണന്, എം സുലഖ, അഡ്വ കെ എം കാദിരി, വി സത്യനാഥന്, ആര് എം സക്കറിയ, സി ജയശ്രീ തുടങ്ങിയവര്‍ പ്രസംഗിച്ചു.
റെസിഡന്റ്സ് അപ്പെക്സ് കൗണ്‍സില്‍ മെറിറ്റ് അവാര്‍ഡ് ദാനം
