നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ വിജയമാണെന്ന് ആര്യാടന്‍ ഷൗക്കത്ത്. 9 വര്‍ഷമായി നിലമ്പൂര്‍ മണ്ഡലത്തെ തീര്‍ത്തും അവഗണിച്ച പിണറായി സര്‍ക്കാരിനുള്ള തിരിച്ചടിയാണിത്. ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിനെതിരായി കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നു എന്നതിന്റെ ചൂണ്ടു പലകണ് നിലമ്പരൂരിലെ ഫലമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ു.
ഇടതു സ്ഥാനാര്‍ഥിയായി വിജയിച്ച പി വി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടന്‍ മുഹമ്മദ് ദീര്‍ഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യുഡിഎഫിനുവേണ്ടി തിരിച്ചുപിടിച്ചത്. സിപിഎമ്മിന്റെ എം സ്വരാജിനെ 11,432 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമാണ് ഇത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കെ ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു.
നിലമ്പൂര്‍ കേരളത്തിന്റെ വിജയം; ആര്യാടന്‍ ഷൗക്കത്ത്
