കെ.എസ്.ഇ.ബി.പെന്‍ഷനേഴ്‌സ് കൂട്ടായ്മ കോഴിക്കോട് ജില്ലാസമ്മേളനം നാളെ

കെ.എസ്.ഇ.ബി.പെന്‍ഷനേഴ്‌സ് കൂട്ടായ്മ കോഴിക്കോട് ജില്ലാസമ്മേളനം നാളെ

കോഴിക്കോട്: കെ എസ് ഇ ബി പെന്‍ഷനേഴ്‌സ് കൂട്ടായ്മ ജില്ലാ സമ്മേളനം നാളെ (24ന്) രാവിലെ ഒന്‍പത് മണിക്ക് ഹോട്ടല്‍ നളന്ദ യില്‍ സംസ്ഥാന പ്രസിഡന്റ് ജെയിംസ് എം ഡേവിഡ് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് പി ഐ അജയന്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ ജനറല്‍ സെക്രട്ടറി എ വി വിമല്‍ചന്ദ് മുഖ്യ പ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് കെ വിജയന്‍, ഉത്തരമേഖല സെക്രട്ടറി ദിനേശ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.
പെന്‍ഷന്‍ ബാധ്യതയില്‍ നിന്നും സര്‍ക്കാരും കെ എസ് ഇ ബി ലിമിറ്റഡും എകപക്ഷീയമായി പിന്‍വാങ്ങികൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം, ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് ഭേദഗതി വരുത്തുകയും തടഞ്ഞുവെച്ച ക്ഷാമാശ്വാസം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സംരക്ഷിച്ച് പെന്‍ഷന്‍ സുരക്ഷ ഉറപ്പുവരുത്താനുള്ള നിയനടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ അതു സംബന്ധിച്ച വിശദമായ ചര്‍ച്ചകളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ ജില്ലയിലെ വിവിധ ഡിവിഷന്‍ പരിധികളില്‍ നിന്നും 300 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.ഐ. അജയനും സെക്രട്ടറി എം. മനോഹരനും അറിയിച്ചു. സമ്മേളനത്തെ തുടര്‍ന്ന് സംഘടനയുടെ കലാസാസ്‌കാരിക വിഭാഗമായ സര്‍ഗവേദി അംഗങ്ങള്‍ അവതരിപ്പിക്കുന്ന സംഗീതപരിപാടികളും ഉണ്ടായിരിക്കും.

 

കെ.എസ്.ഇ.ബി.പെന്‍ഷനേഴ്‌സ് കൂട്ടായ്മ
കോഴിക്കോട് ജില്ലാസമ്മേളനം നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *