കോഴിക്കോട് : അന്താരാഷ്ട യോഗ ദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് ട്രേഡ് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ കരീം ഫൈസലിനെ ഫ്രണ്ട്‌സ് ഓഫ് യോഗ കാലിക്കറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ വെച്ച് പ്രശസ്ത ഹൃദയരോഗ വചികിത്സാ വിദഗ്ധന്‍ ഡോ.കെ.കുഞ്ഞാലി ആദരിച്ചു. അബ്ദുല്‍ കരീം ഫൈസലിനു വേണ്ടി കാലിക്കറ്റ് ട്രേഡ് സെന്റര്‍ ജന.മാനേജര്‍ ഗിരീഷ് ഇല്ലത്ത് താഴം പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ ഫ്രണ്ട്‌സ് ഓഫ് യോഗ ആള്‍ ഇന്ത്യ കോ-ഓര്‍ഡിനേറ്റര്‍ രാജന്‍ തേങ്ങ പറമ്പത്ത് അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ 19 വര്‍ഷമായി സൗജന്യമായി ജനങ്ങള്‍ക്ക് യോഗ പരിശീലനം നല്‍കുകയും, യോഗ ജീവിത ചര്യയാക്കണമെന്ന് സന്ദേശമുണര്‍ത്തി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന് യോഗ ചെയ്യാന്‍ സൗജന്യമായി സ്ഥലം അനുവദിച്ച അബ്ദുല്‍ കരീം ഫൈസലിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പീപ്പിള്‍സ് റിവ്യൂ മുഖ്യ പത്രാധിപര്‍ പി.ടി.നിസാര്‍, ഉല്‍കൃഷ് സ്മാള്‍ ഫിനാന്‍സ് മാനേജര്‍ ആശംസകള്‍ നേര്‍ന്നു. അനില്‍ ജോസഫ് മുഖ്യാതിഥിയായിരുന്നു. ഇന്‍സ്ട്രക്ടര്‍മാരായ ടി.ടി.ഉമ്മര്‍ സ്വാഗതവും, രമേഷ് ബാബു നന്ദിയും പറഞ്ഞു.
