എം.എം.ഗോപാലന്റെ പുസ്തകം പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍

എം.എം.ഗോപാലന്റെ പുസ്തകം പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍

കോഴിക്കോട്: നാറാത്ത് ഉള്ള്യേരി സ്വദേശിയും നാല് പതിറ്റാണ്ടായി എഴുത്തിന്റെ ലോകത്ത് സജീവ സാന്നിധ്യവുമായ എം.എം.ഗോപാലന്‍ രചിച്ച ‘നിലയ്ക്കാത്ത കണ്ണുനീര്‍’ പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍ മേളയില്‍ എഴുത്തുകാരനില്‍ നിന്നും പത്രാധിപര്‍ പി.ടി.നിസാര്‍ ഏറ്റുവാങ്ങി.
. ജീവിത ഗന്ധിയായ 20ഓളം കഥകളാണ് ഈ ചെറുകഥാ സമാഹാരത്തിലുള്ളത്. സുരേന്ദ്രന്‍ പുത്തഞ്ചേരിയാണ് അവതാരിക എഴുതിയിട്ടുള്ളത്. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 16-ാം വയസ്സില്‍ ‘ഏകാന്തതയിലെ അപരാജിത’ എന്ന ചെറുകഥയിലൂടെയാണ് എം.എം.ഗോപാലന്‍ എഴുത്തിന്റെ ലോകത്ത് പ്രവേശിക്കുന്നത്. ഋതം കയ്യെഴുത്തു മാസികയില്‍ അദ്ദേഹത്തിന്റെ രണ്ട് കൃതികള്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ചില്ല മാസിക, പാഥേയം മാസിക, പ്രവാസി റിവ്യൂ മാഗസിന്‍, മഹിളാ വീഥി മാഗസിന്‍, പീപ്പിള്‍സ് റിവ്യൂ സ്‌പെഷ്യല്‍ പതിപ്പുകള്‍ എന്നിവയില്‍ അദ്ദേഹത്തിന്റെ സര്‍ഗ സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014ല്‍ സര്‍ഗക്കൂട് സോവനീറില്‍ കവിത പ്രസിദ്ധീകരിക്കുയുണ്ടായി. 2022ല്‍ പ്രഥമ ചെറുകഥാ സമാഹാരമായ നിലയ്ക്കാത്ത കണ്ണുനീര്‍ പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരനാണ് ഉള്ള്യേരി പഞ്ചായത്ത് ഹാളില്‍ വെച്ച് പ്രകാശനം ചെയ്തത്. നൂറുകണക്കിന് ചെറുകഥകളും നിരവധി കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. പുതിയ നോവലിന്റെയും ചെറുകഥാ സമാഹാരത്തിന്റെയും പണിപ്പുരയിലാണദ്ദേഹം. കൃതികള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ജന്മനാട്ടില്‍ നിന്ന് നിരവധി സ്വീകരണങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തിന്ന് ലഭിച്ചിട്ടുണ്ട്. ഗ്രാമീണ ജീവിതം ലളിതമായ ഭാഷയില്‍ ചിത്രീകരിക്കുന്നതാണ് അദ്ദേഹത്തിന്റെ രചനകള്‍.

 

 

എം.എം.ഗോപാലന്റെ പുസ്തകം പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍

Share

Leave a Reply

Your email address will not be published. Required fields are marked *