കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിദ്യാഭ്യാസ പദ്ധതിയായ വാഗ്ഭടാനന്ദ എജ്യൂ പ്രൊജക്ടിന്റെ 13-ാം ബാച്ചിന്റെ ജില്ലാത ഉദ്ഘാടനവും മഴക്കാലക്യാമ്പും ഇരിങ്ങല്‍ സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടന്നു. സാമൂഹികവനവത്ക്കരണ ചുമതലയുള്ള ഉത്തരമേഖലാ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി ഐഎഫ്എസ് ഉദ്ഘാടനം ചെയ്തു. വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ‘കാടറിവ്’ എന്ന സംവാദം മുന്‍ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ടി. സുരേഷ് നയിച്ചു.
യുഎല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. സന്ദേശ് ഇ പ അദ്ധ്യക്ഷനായ യോഗത്തില്‍ ശ്രീജന്‍ എസ്. വി പദ്ധതി വിശദീകരിച്ചു. കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ. പി. ഇംതിയാസ്, ഷജില്‍ യു. കെ. എന്നിവര്‍ ആശംസ നേര്‍ന്നു. വാഗ്ഭടാനന്ദ എജ്യൂ പ്രൊജക്റ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ദാമോദരന്‍ ടി സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ ടി. കെ. സോമന്‍ നന്ദിയും പറഞ്ഞു. പരിസ്ഥിതി സംഘടനയായ സൊസൈറ്റി ഫോര്‍ എന്‍വയണ്‍മെന്റല്‍ എജ്യൂക്കേഷന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ ഉച്ചയ്ക്കു ശേഷം രണ്ടുദിവസത്തെ മഴക്കാല ക്യാമ്പ് ആരംഭിച്ചു.
വാഗ്ഭടാനന്ദ എജ്യു പ്രൊജക്ട് 13-ാം ബാച്ചിനു തുടക്കമായി
