അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

കോഴിക്കോട്: ജില്ലാ നിയമ സേവന അതോറിറ്റിയുടേയും ജില്ലാ കോടതിയുടേയും സംയുക്താഭിമുഖ്യത്തില്‍ 11-ാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. കോഴിക്കോട് ജില്ലാ കോടതി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് നിയമ സേവന അതോറിറ്റി ചെയര്‍പേഴ്സണും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുമായ ബിന്ദുകുമാരി വി.എസ് ഉദ്ഘാടനം നിര്‍വഹിച്ചു.

ജില്ലാ ജഡ്ജിമാര്‍, മുന്‍സിഫ് – മജിസ്‌ട്രേറ്റുമാര്‍, കോടതി ജീവനക്കാര്‍, അഭിഭാഷകര്‍, നിയമ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ യോഗാചാര്യന്‍ ഉണ്ണിരാമന്‍ മാസ്റ്റര്‍ വിവിധ ആസനങ്ങളിലൂടെയും ശ്വസന വ്യായാമങ്ങളിലൂടെയും നിത്യജീവിതത്തില്‍ യോഗയുടെ പ്രാധാന്യത്തെക്കുറച്ച് അറിവ് പകര്‍ന്നു.

വ്യക്തിഗത ക്ഷേമവും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള ബന്ധം എടുത്തുകാണിക്കുന്ന ‘ഒരു ഭൂമിക്ക് വേണ്ടി യോഗ, ഒരു ആരോഗ്യം’ എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രമേയം.

കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി വി. എസ്. വൈശാഖ്, ജില്ലാ കോടതി സീനിയര്‍ സൂപ്രണ്ട് ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *