കോഴിക്കോട്: കേരള പ്രവാസി ലീഗ് അവകാശ സമരം 26ന് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുമെന്നും പരിപാടി വന്‍ വിജയമാക്കണമെന്ന് പ്രവാസി ലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.ഇമ്പിച്ചി മമ്മു ഹാജി പറഞ്ഞു. സമരത്തിന്റെ പ്രചരണാര്‍ത്ഥം ലീഗ് ഹൗസില്‍ നടന്ന കോഴിക്കോട് ജില്ല പ്രവാസി ലീഗ് പ്രവര്‍ത്തക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി മജീദ് ഹാജി വടകര സ്വാഗതം പറഞ്ഞു. 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും പെന്ഷന് അനുവദിക്കുക, നിര്‍ദ്ദിഷ്ട പ്രവാസി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ തിരിച്ചു വന്ന മുഴുവന്‍ പ്രവാസികളേയും ഉള്‍പ്പെടുത്തുക, മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് നല്‍കുക, പ്രവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കുക, പ്രവാസി പെന്ഷന് യഥാ സമയം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 26ന് കാലത്ത് 11 മണിക്ക് കോഴിക്കോട് കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്താന്‍ ജില്ലാ കമ്മിറ്റി പ്രവര്ത്ത സമിതി യോഗം തീരുമാനിച്ചു. ഹാഷിം കോയ തങ്ങള്‍, കാരാളത്ത് പോക്കര് ഹാജി, ഹുസൈന് കമ്മന, ശരീഫ്.കെവി, പലാമ്പറ്റ കുഞ്ഞാലി ഹാജി, കൊയപ്പതൊടി മുഹമ്മദിലി ഹാജി, ബി.എച്ച്.കുഞ്ഞഹമ്മദ് ഹാജി, മഞ്ചയില്‍ മൂസ്സ ഹാജി, പോക്കര് കുട്ടി ബേപ്പൂര്‍, കെ.ടി.കെ.റഷീദ്, മഠത്തില്‍ റഷീദ് വെളിമണ്ണ, എ.എം.നജ്മുദ്ദീന്, കാസിം പള്ളിത്താഴത്ത്, എ.എം.എസ്.അലവി, ടി.കെ.അബ്ദുള്ളക്കോയ, എം.പി.കോയട്ടി, ടി.വി.ഹമീദ്, ഹാഷിം, ഉമ്മര്‍ കോയ, മമ്മു ചേരമ്പറ്റ, സി.പി.സലാം, ടി.കെ.റഫീഖ്, അബുഹാജി, എം.കെ.യൂസഫ് ഹാജി, പോക്കര് ഹാജി എന്നിവര്‍ സംസാരിച്ചു.
