തൃശൂര്‍ : മലയാളത്തിന്റെ പ്രണയ കവി ചങ്ങമ്പുഴയുടെ 77-ാം ചരമവാര്‍ഷികദിനത്തില്‍ അനുസ്മരണവും സാഹിത്യസംഗമവും നടത്തി. ചങ്ങമ്പുഴ അനുസ്മരണ സമിതി,സദ്ഭാവന ബുക്‌സ്, പഞ്ചാക്ഷരം ബുക്‌സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തില്‍ നടന്ന ചടങ്ങ് കവി ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയതു. സദ്ഭാവന ബുക്‌സ് എഡിറ്റര്‍ സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു.
സാഹിത്യകാരന്‍ ഡോ. എസ്.കെ വസന്തന്‍ മുഖ്യപ്രഭാഷണവും മഹാത്മ ഗാന്ധി യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയരക്ടര്‍ ഡോ. ഹരികുമാര്‍ ചങ്ങമ്പുഴ അനുസ്മരണ പ്രഭാഷണവും നടത്തി. കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ. പി.വി കൃഷ്ണന്‍ നായരും എഴുത്തുകാരന്‍ എം.എസ് ബാലകൃഷ്ണനും ചങ്ങമ്പുഴയുടെ കവിതകളെ കുറിച്ച് പ്രഭാഷണം നടത്തി. പഞ്ചാക്ഷരം ബുക്‌സ് എഡിറ്റര്‍ ഇആര്‍ ഉണ്ണി, എഴുത്തുകാരന്‍ ഗിന്നസ് സത്താര്‍ ആദൂര്‍, എഴുത്തുകാരി രമ്യ ബാലകൃഷ്ണന്‍, ചങ്ങമ്പുഴ സാഹിതി പുരസ്‌കാര ജേതാവ് കാവല്ലൂര്‍ മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ദീപ ബിബീഷ് നായര്‍, പ്രമോദിനി ദാസ്, എസ്. പത്മജ, പ്രഭ ദാമോദരന്‍, ഉഷ കുമ്പിടി, ശ്രീശുഭ, ജയശ്രീ രാജീവ്, ശ്രീകോവില്‍ കടത്തനാട്, ലത ജനാര്‍ദ്ദനന്‍, നിര്‍മ്മല അമ്പാട്ട്, സുജാത സത്യനാഥ് (കവിത), ശാന്തു പള്ളിക്കൊയിലോത്ത്, ഡോ. പത്മിനി ഗോപിനാഥ്, കെഎസ് ഹരിഹരന്‍ (നോവല്‍ ), അഡ്വ. അനില്‍ കാട്ടാക്കട, മനോന്മയി മഠത്തില്‍, സാലിഹ് തെഞ്ചേരി, സുജാത ശ്രീപദം (കഥ), കാവല്ലൂര്‍ മുരളീധരന്‍ ( സാഹിതി ), ഗീത മേലേഴത്ത് ( പ്രതിഭ ) എന്നിവര്‍ക്ക് ചങ്ങമ്പുഴ സ്മാരക പുരസ്‌കാരങ്ങള്‍ ആലങ്കോട് ലീലാകൃഷ്ണന്‍ സമ്മാനിച്ചു. ചങ്ങമ്പുഴക്കവിതകളുടെ ആലാപനവും ഗീത മേലേഴത്ത് അവതരിപ്പിച്ച ചങ്ങമ്പുഴക്കവിത ‘വാഴക്കുല’ യുടെ നൃത്താവിഷ്‌ക്കാരവും നടത്തി.
ചങ്ങമ്പുഴ അനുസ്മരണവും സാഹിത്യസംഗമവും നടത്തി
