കോഴിക്കോട്: വായനയുടെ മണ്ഡലത്തില്‍ ശാസ്ത്രപുസ്തകങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ പറഞ്ഞു. നവോത്ഥാന കേരളത്തില്‍ പോലും അന്ധവിശ്വാസങ്ങളുടെയും, അനാചാരങ്ങളുടെയും പിറകെ പോകുന്നവരുണ്ട്. നാമിന്ന് കാണുന്ന മനുഷ്യ ജീവിതത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം ശാസ്ത്രമാണ്. സ്പെയ്സിലെ സാധ്യതകളടക്കം മാനവ ജീവിത പുരോഗതിക്കായി ശാസ്ത്രം പ്രയോജനപ്പെടുത്തുന്ന കാലത്ത് മാറ്റങ്ങള്‍ പഠിക്കാനും, അത് ജീവിത പുരോഗതിക്ക് ഉപയോഗപ്പെടുത്താനും ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഉപകരിക്കും. യോഗത്തില്‍ പീപ്പിള്‍സ് റിവ്യൂ സാഹിത്യ വേദി സെക്രട്ടറി ഒ.വി.വിജയന് കല്ലാച്ചി സ്വാഗതം പറഞ്ഞു. എഴുത്തുകാരായ ഉസ്മാന് ഒഞ്ചിയം, ഉസ്മാന് ചാത്തംചിറ, ടി.ഹസ്സന്, പുരുഷു കക്കോടി, ആര്.കെ.ഇരവില്‍, ശ്രീജ ചേളന്നൂര്‍, ലക്ഷ്മി വാകയാട്, ടി.ടി.കണ്ടന്‍കുട്ടി, ഷിബുദാസ് വേങ്ങേരി, ഇസ്മായില്‍ പുനത്തില്‍, പുരുഷു കക്കോട് എന്നിവര്‍ സംസാരിച്ചു. പീപ്പിള്‍സ് റിവ്യൂ സാഹിത്യവേദി ട്രഷറര്‍ പി.കെ.ജയചന്ദ്രന് നന്ദി പറഞ്ഞു.
