കോഴിക്കോട് :എടക്കര എ എസ് വി യു പി സ്‌കൂളിലെ വായനാദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദിയും കവിയും ഫോക്ലോറിസ്റ്റും പിന്നണിഗായകനുമായ ഗിരീഷ് ആമ്പ്ര ഉദ്ഘാടനം ചെയ്തു.
നല്ല വായന മനസ്സിനെ ശുദ്ധീകരിച്ച് ലോകത്തെ അടുത്തറിയാനുള്ള ജാലകം തുറക്കുകയാണെന്ന് ഗിരീഷ് ആമ്പ്ര ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കലകളും സാഹിത്യവും മനുഷ്യഹൃദയങ്ങളെ ചേര്‍ത്തിണക്കുന്ന സര്‍ഗാത്മകരൂപങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സ്‌കൂള്‍ പ്രധാനധ്യാപിക പി നിഷ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി ‘കാഞ്ഞൂര്‍ നാട്ടുപൊലിമ ‘പുരസ്‌കാരം നേടിയ ഗിരീഷ് ആമ്പ്രയെ പി നിഷ പൊന്നാട അണിയിച്ചാദരിച്ചു.
എല്‍ എസ് എസ് – യു എസ് എസ് പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എസ് എസ് കെ ചേളന്നൂര്‍ ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വി എം രാജീവന്‍ ഉപഹാരം നല്‍കി. അധ്യാപകന്‍ പി മണി ‘പി എന്‍ പണിക്കര്‍ ‘അനുസ്മരണപ്രഭാഷണം നടത്തി. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ ശിവദാസന്‍, സ്‌കൂള്‍ വികസനസമിതി അംഗങ്ങളായ രവി ചാത്തോത്ത്, ഇ. ദാമോദരന്‍ നായര്‍, പി ടി എ വൈസ് പ്രസിഡണ്ട് ബിന്‍സി കെ,പൂര്‍വ്വവിദ്യാര്‍ത്ഥി പി സുമതി,സലീഷ് ബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജിസി എസ് എന്‍ സ്വാഗതവും അനില എ പി നന്ദിയും പറഞ്ഞു.
വായനാദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദിയും ഉദ്ഘാടനം ചെയ്തു
