കഥാകൃത്ത് എം. ചന്ദ്രശേഖരന്‍ അന്തരിച്ചു

കഥാകൃത്ത് എം. ചന്ദ്രശേഖരന്‍ അന്തരിച്ചു

മുംബൈ: കഥകൃത്തും മംഗലാട്ട് കുടുംബാംഗവുമായ എം. ചന്ദ്രശേഖരന്‍ (74) മുംബൈ ഡോമ്പിവിളിയില്‍ അന്തരിച്ചു. മയ്യഴി സ്വദേശിയാണ്. പരേതരായ മംഗലാട്ട് കുഞ്ഞിരാമന്റെയും തയ്യുള്ളതില്‍ മാധവിയുടെയും മകനാണ്.1980 കളിലും 90 കളിലും മലയാളകഥാ സാഹിത്യത്തില്‍ ശക്തമായ സാന്നിധ്യമായിരുന്നു. മാതൃഭൂമി, കലാകൗമുദി, മലയാളം എന്നീ ആനുകാലികങ്ങളിലായി നൂറില്‍ പരം കഥകള്‍ എഴുതിയിരുന്നു.പ്രൊഫ. എം. അച്യുതന്റെ ചെറുകഥ ഇന്നലെ ഇന്ന് എന്ന കൃതിയില്‍ പ്രത്യേക പരാമര്‍ശമുണ്ട്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, സ്വച് നീലമായ ആകാശം, ഏകാന്ത ജാലങ്ങള്‍ എന്നീ രണ്ടു കഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. മൂന്നാമതു കഥാ സമാഹാരത്തിന്റെ ശ്രമത്തിലായിരുന്നു. കാക്കനാടന്‍ മലയാളനാട് വാരികയില്‍ ഉള്ളപ്പോഴാണ് അവിടെ പ്രൂഫ് റീഡറായി ജോലി ചെയ്തത്.ഏറെ ക്കാലം മുംബൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ കൊമേര്‍ഷ്യല്‍ മാനേജരായി പ്രവൃത്തിച്ചു.മാസങ്ങളായി ഹൃദയ സാംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യ പുഷ്പ. മക്കള്‍. പ്രിയങ്കര്‍ ( മാനേജര്‍ എച്. ഡി.എഫ്. സി. ബാങ്ക് ) ആതിര (ഐ. ടി ഫീല്‍ഡ് ).

 

 

 

കഥാകൃത്ത് എം. ചന്ദ്രശേഖരന്‍ അന്തരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *