ഫ്രണ്ട്‌സ് ഓഫ് യോഗയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്രാ യോഗാ ദിനം ഡോ.കെ.കുഞ്ഞാലി ഉദ്ഘാടനം ചെയ്യും

ഫ്രണ്ട്‌സ് ഓഫ് യോഗയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്രാ യോഗാ ദിനം ഡോ.കെ.കുഞ്ഞാലി ഉദ്ഘാടനം ചെയ്യും

കോഴിക്കോട് : ഫ്രണ്ട്‌സ് ഓഫ് യോഗയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗാ ദിനം ജൂണ്‍ 21 (ശനിയാഴ്ച) കാലത്ത് 6.30ന് കാലിക്കറ്റ് ട്രേഡ് സെന്ററിന് മുന്‍വശം(സരോവരം ബയോപാര്‍ക്കിന് സമീപം) ഡോ.കെ.കുഞ്ഞാലി ഉദ്ഘാടനം ചെയ്യും. യോഗ ദിനചര്യയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടുകൂടി 18 വര്‍ഷമായി കോഴിക്കോടിന്റെ പല ഭാഗങ്ങളിലായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ പ്രസ്ഥാനം കോഴിക്കോടിനെ യോഗ നഗരമാക്കുക എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചു വരുന്നതെന്ന് ഫ്രണ്ട്‌സ് ഓഫ് യോഗ ആള്‍ ഇന്ത്യാ കോ-ഓര്‍ഡിനേറ്റര്‍ രാജന്‍ തേങ്ങാ പറമ്പത്ത് പറഞ്ഞു. യോഗയാകട്ടെ ലഹരി, അരുത് അക്രമം എന്ന സന്ദേശം നല്‍കിക്കൊണ്ട് ജാതിമത ഭേദമന്യേ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും യോഗയിലൂടെ മാനസികമായ മാറ്റങ്ങള്‍ വരുത്തുകയെന്നതും ഫ്രണ്ട്‌സ് ഓഫ് യോഗയുടെ പ്രധാന സവിശേഷതയാണ്. പരിപാടിയില്‍ ഉത്കൃഷ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് മാനേജര്‍ അനില്‍ ജെയിംസ് മുഖ്യാതിഥിയാവും. പീപ്പിള്‍സ് റിവ്യൂ പത്രത്തിന്റെ മുഖ്യ പത്രാധിപര്‍ പി.ടി.നിസാര്‍, ഫ്രണ്ട്‌സ് ഓഫ് യോഗ ഇന്‍സസ്ട്രക്ടര്‍മാരായ ടി.ടി.ഉമ്മര്‍, രമേശ് ബാബു, അനിത സുരേഷ്, ഷീബ ഷാജി, തോമസ് മാസ്റ്റര്‍ ആശംസകള്‍ അര്‍പ്പിക്കും.

 

 

ഫ്രണ്ട്‌സ് ഓഫ് യോഗയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്രാ യോഗാ ദിനം
ഡോ.കെ.കുഞ്ഞാലി ഉദ്ഘാടനം ചെയ്യും

Share

Leave a Reply

Your email address will not be published. Required fields are marked *