വേള്‍ഡ് മലയാളി കൗണ്‍സില്‍ : പുതിയ ഗ്ലോബല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

വേള്‍ഡ് മലയാളി കൗണ്‍സില്‍ : പുതിയ ഗ്ലോബല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം:വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുതിയ ഗ്ലോബല്‍ ഓഫീസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള ഉദ്ഘാടനം ചെയ്തു. ഗ്ലോബലായുളളവര്‍ റീജിയണലായിട്ടുള്ളവര്‍ പ്രൊവിന്‍സുകളിലുള്ളവര്‍ ചാപ്റ്ററുകളിലുള്ളവര്‍ എന്നിവരെയെല്ലാം ഏകോപിച്ചുകൊണ്ട് ബന്ധപ്പെടാനുള്ള അവസരം ഈ ഓഫീസില്‍ ഉണ്ടെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ബേബിമാത്യു സോമതീരം പറഞ്ഞു.
സ്വദേശത്തെയും വിദേശത്തെയും മലയാളികള്‍ക്ക് ജോലി സംബന്ധമായി സജീവമായി ബന്ധപ്പെടാനും ഈ ഓഫീസ് ഉപകരിക്കുമെന്ന് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ.നടയ്ക്കല്‍ ശശി പറഞ്ഞു.വേള്‍ഡ് മലയാളി കൗണ്‍സില്‍ തിരുവനന്തപുരത്ത് ഒരു ഓഫീസ് തുടങ്ങിയതില്‍ സന്തോഷമുണ്ടെന്നും ബാഹുവില്‍ നടക്കുന്ന ബൈനിയല്‍ കോണ്‍ഫറന്‍സിലൂടെ വരും വര്‍ഷങ്ങളിലേക്കുള്ള ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്നും ഇന്ത്യ റീജണ്‍ ചെയര്‍മാനും മുന്‍ ഐഎഎസ് ഓഫീസറുമായ പി എച്ച് കുര്യന്‍ അഭിപ്രായപ്പെട്ടു. ട്രാവന്‍കൂര്‍ പ്രോവിന്‍സ് ചെയര്‍മാന്‍ സാബു തോമസ്, പ്രസിഡന്റ് ബി. ചന്ദ്രമോഹന്‍, തിരുകൊച്ചി പ്രൊവിന്‍സ് ചെയര്‍മാന്‍ രവീന്ദ്രന്‍, വനിതാ ഫോറം പ്രസിഡണ്ട് ഡോക്ടര്‍.അനിതാ മോഹന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. കൂടാതെ വിവിധ പ്രൊവിന്‍സുകളുടെയും ചാപ്റ്ററുകളുടെയും ഭാരവാഹികളും അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

 

 

വേള്‍ഡ് മലയാളി കൗണ്‍സില്‍ :
പുതിയ ഗ്ലോബല്‍ ഓഫീസ്
പ്രവര്‍ത്തനം ആരംഭിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *