കോഴിക്കോട്: എഴുത്തുകാരി രത്‌നാ രാജുവിന്റെ പുസ്തകങ്ങള്‍ പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍. എഴുത്തുകാരിയില്‍ നിന്ന് പത്രാധിപര്‍ പി.ടി.നിസാര്‍ പുസ്തകം ഏറ്റുവാങ്ങി. അക്ഷരചെല്ലം, കുള്ളന്റെ രോദനം(കവിതാ സമാഹാരം), മൗനം പൂക്കും നിമിഷങ്ങള്‍ (കഥാസമാഹാരം), പ്രകൃതി നമ്മുടെ അമ്മ (മഹാകവിത) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശപ്പറവകള്‍ (നോവല്‍) ഉടന്‍ പുറത്തിറങ്ങും. ചങ്ങനാശ്ശേരി എന്‍.എസ്.ഹിന്ദു കോളേജില്‍ (പെരുമന) പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ആദ്യ കവിത രചിച്ചത്. എസ്.എന്‍.കോളേജ് വാര്‍ഷിക സ്‌പെഷ്യലില്‍ ‘നിര്‍വൃതിയുടെ നിമിഷങ്ങളില്‍’ എന്ന ആദ്യ ചെറുകഥ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളില്‍ കഥ, കവിത, പാചകം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തുകാരി കോഴിക്കോട് മാങ്കാവാണ് താമസം.