പുതിയ ബസ്സ്റ്റാന്‍ഡില്‍ സ്ഥാപനങ്ങളില്‍ വൈദ്യുതി പുന:സ്ഥാപിക്കണം

പുതിയ ബസ്സ്റ്റാന്‍ഡില്‍ സ്ഥാപനങ്ങളില്‍ വൈദ്യുതി പുന:സ്ഥാപിക്കണം

കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ തീപിടിത്തത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു ശേഷം തുറന്നു പ്രവര്‍ത്തിച്ച സ്ഥാപനങ്ങളില്‍ ഒരു മാസമായിട്ട് വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ലെന്നും, ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും വ്യാപാരി വ്യവസായി സമിതി ജില്ലാ ഭാരവാഹിയോഗം കുറ്റപ്പെടുത്തി. കോര്‍പറേഷന്‍ ഓഫീസില്‍ വെച്ച് വ്യാപാരി സംഘടനകള്‍ സംസാരിച്ചത് പ്രകാരം 3ആഴ്ചക്കുള്ളില്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുമെന്നാണ് ഉറപ്പു തന്നിരുന്നത് എന്നാല്‍ വൈദ്യുതി പുന:സ്ഥാപിക്കാത്തതുകൊണ്ട് പൂര്‍ത്തിയാകാത്തതുകൊണ്ട് സ്റ്റാന്‍ഡിലെ വ്യാപാരികള്‍ വലിയ പ്രതിസന്ധി സഹിച്ചുകൊണ്ടാണ് വ്യാപാരം നടത്തുന്നത്. ഇതുവഴി ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. സ്വന്തം ജനറേറ്റര്‍ വെച്ച് സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഈ അവസ്ഥയില്‍ വ്യാപാരികള്‍ക്ക് കഴിയില്ല. അടിയന്തരമായി വൈദ്യുതി പുനഃസ്ഥാപിച്ചു കിട്ടുന്നതിനാവശ്യമായ നടപടി കോര്‍പറേഷനും ബന്ധപ്പെട്ട ഇലക്ട്രിക് ഉദ്യോഗസ്ഥമാരും സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.സൂര്യ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷന്‍ വഹിച്ചു. സി വി ഇക്ബാല്‍ വരുണ്‍ ഭാസ്‌കര്‍ രാജധാനി ഗഫൂര്‍ കെ എം റഫിക്ക് രഘു ഉത്തമന്‍ സി കെ വിജയന്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു.

 

 

പുതിയ ബസ്സ്റ്റാന്‍ഡില്‍ സ്ഥാപനങ്ങളില്‍ വൈദ്യുതി പുന:സ്ഥാപിക്കണം

Share

Leave a Reply

Your email address will not be published. Required fields are marked *