കോഴിക്കോട്: അക്കാദമിക് അറിവുകളെക്കാള്‍ അനുഭവ ജ്ഞാനങ്ങളാണ് ഡോക്ടര്‍ കെ.കുഞ്ഞാലിയുടെ പുസ്തകത്തിലെ ഉള്ളടക്കമെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. ഒട്ടേറെ ആത്മകഥകള്‍ വായിക്കാന്‍ ഇടയായിട്ടുണ്ടെങ്കിലും സത്യസന്ധവും വൈവിധ്യവുമാര്‍ന്ന വിഷയങ്ങളെ കൈകാര്യം ചെയ്യുകയും തുറന്നു പറയുകയും ചെയ്തതാണ് ‘ഡോക്ടര്‍ ഹാര്‍ട്ട്’ എന്ന പുസ്തകത്തെ വേറിട്ടു നിര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ.കെ.കുഞ്ഞാലിയുടെ ആത്മകഥയായ ‘ഡോ.ഹാര്‍ട്ടി’ ന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിയറില്‍ തന്റെതായ പന്ഥാവ് സൃഷ്ടിക്കാന്‍ കഴിഞ്ഞതാണ് ഡോ.കെ. കുഞ്ഞാലിയെ വേറിട്ട് നിര്‍ത്തുന്നത്. ആത്മകഥകള്‍ പലതും പൊങ്ങച്ചങ്ങളായി മാറാറുണ്ട്. എന്നാല്‍ വസ്തുനിഷ്ഠവും സത്യ സന്ധവുമായ വിവരണങ്ങളാണ് ഡോക്ടര്‍ കുഞ്ഞാലി നടത്തിയിരിക്കുന്നത്. ഹൃദ്രോഗ ചികിത്സയില്‍ ഇന്നത്തെ ചെലവേറിയ സമ്പ്രദായം സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാവുന്നതല്ല. എന്നാല്‍ വളരെ വ്യത്യസ്തവും ചെലവ് കുറഞ്ഞതുമായ ചികിത്സാസമ്പ്രദായം മൂന്ന് പതിറ്റാണ്ട് കാലമായി ഡോ. കുഞ്ഞാലി സ്വീകരിച്ചിരിക്കുന്നത്. വാസ്തവത്തില്‍ ഈ പുസ്തകം വിശദമായി തന്നെ അവയെല്ലാം ചര്‍ച്ച ചെയ്യേണ്ടതാണ്.
ചികിത്സകന്‍ എന്നതിലുപരി ചികിത്സ രീതിയില്‍ വ്യത്യസ്ത വഴി സ്വീകരിച്ച നല്ല മനുഷ്യനാണ് ഡോ കുഞ്ഞാലിയെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പുസ്തകം ഏറ്റുവാങ്ങി. ഡോ.പി.കെ.അശോകന്‍ അധ്യക്ഷത വഹിച്ചു. എ.കെ.എം.അഷ്‌റഫ് എം എല്‍ എ , ഡോ. സന്തോഷ് ശ്രീധര്‍, ഡോ.കെ.മൊയ്തു, അഡ്വ.എടത്തൊടി രാധാകൃഷ്ണന്‍, എം.വി.കുഞ്ഞാമു, പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍, എം വി റംസി ഇസ്മയില്‍, പ്രൊഫ.മുഹമ്മദ് ഹസന്‍ ,ഡോ.മിലിമോണി, ഡോ.ശങ്കര്‍ മഹാദേവന്‍, പി ടി അബ്ദുള്ളക്കോയ, എന്‍ സി അബ്ദുള്ളക്കോയ, തുടങ്ങിയവര്‍ പ്രസംഗിച്ചു.സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ ആര്‍.ജയന്ത്കുമാര്‍ സ്വാഗതവും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം പി ഇമ്പിച്ചമ്മദ് നന്ദിയും പറഞ്ഞു.
പുസ്തക എഴുത്ത് ഷിബു ടി ജോസഫും പബ്ലിക്കേഷന്‍സ് പ്യൂപ്പിള്‍ റിവ്യൂ മാണ്. വില – 500 രൂപ.
‘ഡോക്ടര്‍ ഹാര്‍ട്ട് ‘ പ്രകാശനം ചെയ്തു