കോഴിക്കോട്: എഴുത്തുകാരി സുമ പള്ളിപ്രത്തിന്റെ പുസ്തകങ്ങള്‍ പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍ എഴുത്തുകാരിയില്‍ നിന്ന് പത്രാധിപര്‍ പി.ടി.നിസാര്‍ സ്വീകരിച്ചു. സുമ പള്ളിപ്രത്തിന്റെ പ്രഥമ ബാലസാഹിത്യ കൃതിയാണ് എന്റെ സ്വകാര്യ ദു:ഖം. 15 ഇന്ത്യന്‍ ഭാഷകളിലേക്ക് ഈ കൃതി വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ ആദ്യമായി ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് 6 ഗോത്ര വര്‍ഗ്ഗ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത കൃതിയാണിത്. വില്ലടിച്ചാന്‍ പാട്ട്, ഓട്ടംതുളളല്‍ എന്നീ കലാരൂപങ്ങളിലും ഈ പുസ്തക രചന അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കടങ്കഥ കവിതകള്‍, കുട്ടികളുടെ ഗാന്ധി, കുട്ടികള്‍ക്കുള്ള പാചക ബാലപാഠം, തേനീച്ചകളുടെ കഥ എന്നീ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നക്ഷത്രകുഞ്ഞ് എന്ന ബാലസാഹിത്യ കൃതി ഉടന്‍ പ്രസിദ്ധീകരിക്കും. പഴശ്ശിരാജ ഫൗണ്ടേഷന്‍ സംസ്ഥാന പ്രസിഡണ്ട്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ വയനാട് ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെ നിരവധി സംഘടനാ രംഗങ്ങളിലും സജീവമാണ് സുമപള്ളിപ്രം. മാരിവില്‍ പുരസ്‌കാരം, ജവഹര്‍ ബാലസാഹിത്യ പുരസ്‌കാരം, മഹിളാഗോര്‍ പുരസ്‌കാരം, കേരള തേജസ് ജൂബിലി പുരസ്‌കാരം, ഡോ.അംബേദ്കര്‍ എക്‌സലന്‍സ് അവാര്‍ഡ്, മാമ്പഴം പുരസ്‌കാം, അക്ഷരശ്രേഷ്ഠാ പുരസ്‌കാരം, എന്‍ ആര്‍ ഐ ഗ്ലോബല്‍ എക്‌സലന്‍സി അവാര്‍ഡ്, ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.