കോഴിക്കോട്: ഉത്തര കേരളത്തിലെ ആദ്യ ഫാറ്റിലിവര്‍ ക്ലിനിക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോക ഫാറ്റിലിവര്‍ ബോധവല്‍ക്കരണ ദിനത്തോട് അനുബന്ധിച്ച് ഗസ്‌ട്രോ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ഗാസ്‌ട്രോ സയന്‍സ് വിഭാഗം മേധാവി ഡോ.അനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൊണ്ടും മറ്റും അനുദിനം വര്‍ദ്ധിച്ചു വരുന്ന കരള്‍രോഗങ്ങളെ പ്രതിരോധിക്കാനും നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നല്‍കുവാനും ഇത്തരം ക്ലിനിക്കുകളിലൂടെ സാധിക്കുമെന്ന് ഗാസ്‌ട്രോഎന്‍ട്രോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടോണി ജോസ് പറഞ്ഞു. ചടങ്ങില്‍ ആസ്റ്റര്‍ മിംസ് ഡെപ്യൂട്ടി സിഎംഎസ് ഡോ.നൗഫല്‍ ബഷീര്‍, ഡോ.സജീഷ് സഹദേവന്‍, ഡോ. അഭിഷേക് രാജന്‍, ഡോ.സീത ലക്ഷ്മി എന്‍,ഡോ.ബിനില ജോസ്, ഡോ.നൂസില്‍ മൂപ്പന്‍, ഡോ.വിഘ്‌നേഷ്, ഡോ.രാകേഷ് ബാബു, തുടങ്ങിയവര്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8113098000
ഫാറ്റിലിവര്‍ ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു