അഹമ്മദാബാദ് വിമാനപകടം ദേശീയ ദുരന്തം

അഹമ്മദാബാദ് വിമാനപകടം ദേശീയ ദുരന്തം

.
തിരുവനന്തപുരം: എയര്‍ ഇന്ത്യയുടെ വിമാനം അഹമ്മദാബാദില്‍ തകര്‍ന്നു വീണ് 246 പേര്‍ക്ക് ജീവഹാനി സംഭവിച്ചത് രാജ്യം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും അടിയന്തിരമായി അന്വേഷണം നടത്തണമെന്നും എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ നിര്‍വ്വഹണ ഫോറം കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
വിമാനത്താവളത്തില്‍ നിന്നും പറന്നു ഉയര്‍ന്നു 650 അടി പിന്നിടുന്നതിനു മുമ്പ് ഇത്തരത്തിലുള്ള അപകടം സംഭവിക്കുന്നത് വിമാനത്തിന് ഗുരുതരമായ തകരാറുകാരണമാകാന്‍ സാദ്ധ്യതയുണ്ടെന്നും എയര്‍ക്രാഫ്റ്റ് സെക്യൂരിറ്റി വിഭാഗത്തിന്റെ പരിശോധനയുടെ അപര്യാപ്തത അന്വേഷിക്കേണ്ടതാണെന്നും കേന്ദ്ര സര്‍ക്കാരിനു അയച്ച മെയില്‍ സന്ദേശത്തില്‍ ദേശീയ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് പ്രധാനമന്ത്രി, കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി എന്നിവര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ആകാശ ദുരന്തങ്ങളും കപ്പല്‍ അപകടങ്ങളും നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തര ഭദ്രതയ്ക്ക് അപകടകരമാണെന്നും കൗണ്‍സില്‍ചൂണ്ടിക്കാട്ടി.

 

അഹമ്മദാബാദ് വിമാനപകടം ദേശീയ ദുരന്തം

 

Share

Leave a Reply

Your email address will not be published. Required fields are marked *