കോഴിക്കോട്: സംസ്ഥാനത്ത് ഭൂരിഭാഗം റേഷന്‍ കടകളും ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്ന് മുമ്പുള്ള ചെറിയ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. പുതിയ എന്‍. എഫ്. എസ്.എ ചട്ട പ്രകാരമുള്ള സ്റ്റോക്ക് പൂര്‍ണ്ണമായ തോതില്‍ സ്റ്റോക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ റേഷന്‍കടകളിലും, പല എന്‍.എഫ്.എസ്.എ. ഭക്ഷ്യധാന്യ സംഭരണ കേന്ദ്രങ്ങളിലുമില്ല. ഏതാനും മാസങ്ങളായി ഇടവിട്ട മാസങ്ങളിലെ കരാറുകാരുടേയും, അനുബന്ധ ജീവനക്കാരുടേയും സമരം മൂലം റേഷന്‍ മുടങ്ങുന്നതും പതിവാണ്. ഇതിനു പരിഹാരം ഉണ്ടാക്കേണ്ട സര്‍ക്കാര്‍ ഒച്ചിന്റെ സഞ്ചാര വേഗതയിലുള്ള നടപടിക്രമങ്ങളാണ് പിന്തുടരുന്നത്. ഇത്തരം കാര്യങ്ങളാണ് റേഷന്‍ വിതരണത്തില്‍ ഇപ്പോള്‍ പതിവായി ഉണ്ടാവുന്ന പ്രതിസന്ധികള്‍.
റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കൂടുതല്‍ സ്റ്റോക്ക് ചെയ്യാനുള്ള സൗകര്യങ്ങളുണ്ടാക്കുന്നതിന്ന് വേണ്ടി അങ്ങാടിയുടെ ഹൃദയഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകള്‍ സമീപത്തുള്ള കെട്ടിടത്തിലെ റൂമുകള്‍ വാടകയ്ക്ക് എടുക്കുന്നതിന്ന് വേണ്ടി ചെറുപട്ടണങ്ങളില്‍ പോലും 400 മുതല്‍,500 രൂപ വരെയെങ്കിലും ദിവസ വാടക നല്‍കേണ്ടിവരും. സ്വന്തം കെട്ടിടം ഉള്ളവര്‍ പോലും റേഷന്‍കടക്ക് സമീപത്തുള്ള റൂമുകള്‍ വാടകക്ക് നല്കിയാല് നിലവില്‍ റേഷന്‍ കടകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ അധിക വരുമാനം ഉണ്ടാവുന്നുണ്ട്. ഇടത്തരം ഗ്രമങ്ങളില്‍ പോലും നിലവിലെ റേഷന്‍ കടകള്‍ക്ക് പുതിയ കെ.ടി.പി.ഡി.എസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റെണമെങ്കില് അന്‍പതിനായിരം രൂപ അഡ്വാന്‍സും സ്ക്വയര്‍ ഫീറ്റ് ഒന്നിന് 20 മുതല്‍ 30 രൂപയെങ്കിലും വാടകയും നല്‍കേണ്ടിവരും. പട്ടണങ്ങളില്‍ ഇതിന്റെ ഇരട്ടിയിലധികം വാടകയും ലക്ഷങ്ങള്‍ അഡ്വാന്‍സും നല്‍കണം.
റേഷന്‍ വ്യാപാരികള്‍ക്ക് പ്രഥമ വേതനപാക്കേജ് നടപ്പിലാക്കിയ വേളയില്‍ തന്നെ ലൈസന്‍സി, സെയില്സ്മാന്മാരുടെ വേതനം, കടവാടക തുടങ്ങിയ എല്ലാം ചേര്‍ത്താണ് മിനിമം പതിനെട്ടായിരം രൂപയുടെ പാക്കേജ് അനുവദിച്ചത്. ഇത് 6 മാസം കൊണ്ട് പുനപരിശോധിക്കുമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അംഗീകരിക്കപെട്ടത്. ഇപ്പോള്‍ 7വര്‍ഷം പിന്നിട്ടതിന്ന് ശേഷവും സര്‍ക്കാര്‍ നിശ്ചയിച്ച 3 അംഗ കമ്മീഷന് റിപ്പോര്‍ട്ടിലെ വേതനവര്‍ദ്ധനവിന്റെ ശുപാര്‍ശ പോലും നടപ്പാക്കാനായിട്ടില്ല. ഇത്തരം സാഹചര്യത്തില്‍ വന്‍ സാംമ്പത്തിക ബാധ്യതകള്‍ വരുത്തുന്ന കട വിപുലീകരണ പദ്ധതികളുമായി റേഷന്‍ വ്യാപാരികള്‍ക്ക് മുന്നോട്ട് പോകാനാവില്ല. റേഷന്‍ വിതരണത്തിന്റെ നോഡല്‍ ഏജന്‍സിയായ സപ്ലൈക്കോ സ്റ്റോറേജ് വര്‍ദ്ധിപ്പിച്ചുകൊണ്ടും, മറ്റു നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും മാതൃക കാണിക്കണം.
റേഷന്‍ വിതരണം മുങ്ങുന്നത് ഒഴിവാക്കാന്‍ സര്ക്കാന് നിശ്ചയിച്ച പദ്ധതി വിഹിതം മുന്‍ഗണനയോടെ ഭക്ഷ്യ വകുപ്പിന്ന് കൈമാറുകയും കരാറുകാരുടെ കുടിശ്ശിക നല്‍കിയും ഇടവിട്ടുള്ള സമരം മൂലം റേഷന്‍ തടസ്സപെടുന്നത് ഒഴിവാക്കുവാന്‍ ധനകാര്യ വകുപ്പ് മുന്‍ഗണന നല്‍കുകയും, പുതിയ ടെണ്ടര്‍ അനുസരിച്ചുള്ള കരാറുകാരെ ഉടന്‍ നിയമിക്കുകയും, എല്ലാമാസവും സമയബന്ധിതമായി വ്യവസ്ഥകള്‍ക്ക് വിധേയമായി റേഷന്‍ വിതരണം പൂര്‍ത്തീകരിക്കാത്ത കരാറുകാരെ ഒഴിവാക്കി ബദല്‍ സംവിധാനമൊരുക്കുക. ചില താലൂക്ക് ഡിപ്പോകളിലെ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചുകൊണ്ട് റേഷന്‍ വിതരണ പ്രക്രിയ ശക്തിപെടുത്തി മുന്നോട്ട് പോകാനുള്ള നടപടി ക്രമങ്ങളാണ് ബന്ധപെട്ട അധികാരികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവര്‍ ആവശ്യപെട്ടു.
വേതനവര്‍ദ്ധനവ് ഇല്ലാതെ റേഷന്‍കട വിപുലീകരിക്കാനാവില്ല