കോഴിക്കോട്: പി.ടി.ജനാര്‍ദ്ദനന്‍ ഒരു വ്യക്തിയായിരുന്നില്ല ഒരു മഹാ പ്രസ്ഥാനമായിരുന്നെന്ന് കേരള സംസ്ഥാന ഹൗസിംങ് ബോര്‍ഡ് ചെയര്‍മാനും സിപിഐ സംസ്ഥാന എക്‌സക്യൂട്ടീവ് അംഗവുമായ ടി.വി.ബാലന്‍ പറഞ്ഞു. താനടങ്ങുന്ന സമുദായത്തിന്റെയും, നാടിന്റെയും ഉന്നമനത്തിനായി രാവും പകലും ഓടിനടന്ന് പ്രവര്‍ത്തിച്ച മാതൃകാ പൊതു പ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്ന് ടി.വി.ബാലന്‍ കൂട്ടിച്ചേര്‍ത്തു. അനുസ്മരണ സമിതി സംഘടിപ്പിച്ച രണ്ടാമത് പി.ടി.ജനാര്‍ദ്ദനന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.വി.സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു. ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ ജി.സി.പ്രശാന്ത് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍, ആദിവാസി ഗോത്ര മൂപ്പന്‍ കെ.പി.കോരന്‍ ചേളന്നൂര്‍, പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ സംരക്ഷണ സമിതി പ്രസിഡന്റ് സതീഷ് പാറന്നൂര്‍, ഇ.പി.കാര്‍ത്തിയാനി, ഡി.ബൈജു, സി.കെ.രാമന്‍കുട്ടി, എസ്.കെ.ഹരിദാസന്‍, എന്‍.ശ്രീമതി, ശ്രീജ പെരിങ്ങളം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അനുസ്മരണ സമിതി ജന.കണ്‍വീനര്‍ രാംദാസ് വേങ്ങേരി സ്വാഗതവും സമിതി ട്രഷറര്‍ ദേവദാസ് കുതിരാടം നന്ദിയും പറഞ്ഞു.