ഗുജറാത്തില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു തീ പിടിച്ചു

ഗുജറാത്തില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു തീ പിടിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണു തീപിടിച്ചു. അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം242 യാത്രക്കാരുമായി ലണ്ടനിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നുവീണത്. ഇന്ന് ഉച്ചക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് എയര്‍ ഇന്ത്യ 171 ഡ്രീം ലൈനര്‍
വിമാനം തകര്‍ന്നത്. എല്ലാ എമര്‍ജന്‍സി യൂണിറ്റും സ്ഥലത്തെത്തി. സ്ഥലത്തുനിന്ന് വലിയ രീതിയില്‍ പുക ഉയരുന്നുണ്ട്. ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നു വീണത്.ആളപായം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മരത്തിലിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അപകടത്തിന്റെ തീവ്രവ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്‌സുമടക്കമുള്ള എല്ലാ രക്ഷാപ്രവര്‍ത്തന സംവിധാനവും സ്ഥലത്തെത്തി.

 

 

ഗുജറാത്തില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു തീ പിടിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *