കോഴിക്കോട്: നഗരത്തിലെ വിദ്യാകേന്ദ്രമായ മിഞ്ചന്തക്ക് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, മിഞ്ചന്ത ഗവ. ഹയര്‍സെക്കന്‍ഡറി, ആര്‍.കെ മിഷന്‍ ഹയര്‍ സെക്കന്‍ഡറി, എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി എന്നിവ കൂടാതെ പുതിയ വിദ്യാകേന്ദ്രം. മീഞ്ചന്ത മഹല്‍ ജുമാമസ്ജിദ് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിപ്പിക്കപ്പെട്ട റൈംസ് ഇംഗ്ലീഷ് സ്‌കൂള്‍ പുതിയ കാലത്തിന്റെ സാങ്കേതികതക്കൊപ്പമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശീതികരിച്ച ക്ലാസ് മുറികള്‍, സ്മാര്‍ട്ട് ക്ലാസുകള്‍, ഉന്നതപരിശീലനം നേടിയ അധ്യാപകര്‍ എന്നിവയെല്ലാമാണ് റൈംസിനെ സവിശേഷമാക്കുന്നത്. കമാല്‍ വരദൂര്‍ പുതിയ വിദ്യാകേന്ദ്രം ഉദ്ഘാടനം ചെയ്തു. മഹല്‍ പ്രസിഡണ്ട് മുഹമ്മദ് അര്‍ഷാദ് അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍മാരായ രമ്യാ സന്തോഷ്,ജയശീല, മുന്‍ കൗണ്‍സിലര്‍ ഷമീല്‍ തങ്ങള്‍,മഹല്ല് സെക്രട്ടറി കെ.പി അഷറഫ്,ഡോ.ദിവാന്‍, നൗഫല്‍,സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് റിഷാദ്, ഫിറോസ്, അക്ബര്‍ അലി സംസാരിച്ചു. ഹെഡ് മിസ്ട്രസ് റമിഷ സ്വാഗതവും മഹല്‍ വൈസ് പ്രസിഡണ്ട് നാസര്‍ ഹാജി നന്ദിയും രേഖപ്പെടുത്തി.
മീഞ്ചന്തക്ക് തിലകമായി റൈം സ്‌കൂള്‍