കോഴിക്കോട്: നഗരത്തിലെ രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക രംഗങ്ങളിലും, ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്ന പി.ടി ജനാര്‍ദ്ദനന്റെ രണ്ടാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി അനുസ്മരണ സമിതി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം നാളെ (വ്യാഴം) വൈകിട്ട് 3 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. കേരള സംസ്ഥാന ഹൗസിംങ് ബോര്‍ഡ് ചെയര്‍മാന്‍ ടി.വി.ബാലന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അനുസ്മരണ സമിതി ചെയര്‍മാന്‍ കെ.വി.സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിക്കും. ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ ജി.സി.പ്രശാന്ത്കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കെ.കെ.കൃഷ്ണന്‍കുട്ടി (റിട്ട. ജില്ലാ സെഷന്‍സ് ജഡ്ജ്), വി.മനോഹരന്‍(ആര്‍ജെഡി മുന്‍ സംസ്ഥാന സെക്രട്ടറി, പി.ടി.നിസാര്‍ (മുഖ്യ പത്രാധിപര്‍, പീപ്പിള്‍സ് റിവ്യൂ), കെ.പി.കോരന്‍ ചേളന്നൂര്‍(ആദിവാസി ഗോത്ര മൂപ്പന്‍), സതീഷ് പാറന്നൂര്‍ (പ്രസിഡണ്ട്, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംരക്ഷണ സമിതി), ആസിഫ് കുന്നത്ത് (സബര്‍മതി ഫൗണ്ടേഷന്‍), ഇ.പി.കാര്‍ത്ത്യായനി, ഡി.ബൈജു, സി.കെ.രാമന്‍കുട്ടി, എസ്.കെ.ഹരിദാസന്‍, എന്‍.ശ്രീമതി, ശ്രീജ പെരിങ്ങളം, പി.പുഷ്പകുമാര്‍(ഐഡിഎഫ്) എന്നിവര്‍ സംസാരിക്കും. അനുസ്മരണ സമിതി ജനറല്‍ കണ്‍വീനര്‍ രാമദാസ് വേങ്ങേരി സ്വാഗതവും, ട്രഷറര്‍ ദേവദാസ് കുതിരാടം നന്ദിയും പറയും.