കോഴിക്കോട്: വിമോചന സമര പോരാളിയായി ഏഴു പതിറ്റാണ്ടുകാലം രാഷ്ട്രീയരംഗത്തും, എലത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച എന്‍ സി പി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടായി ശതാഭിഷിക്തനായ ടി പി വിജയനെ എന്‍ സി പി ജില്ലാ കമ്മിറ്റി ആദരിച്ചു
വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ആലിക്കോയ മംഗളപത്രം സമര്‍പ്പിച്ചു. ഒ രാജന്‍ മാസ്റ്റര്‍, പി സുധകരന്‍, അഡ്വ. എം പി സൂര്യനാരായണന്‍,സത്യചന്ദ്രന്‍, അനിത കുന്നോത്ത്, പ്രകാശ് കറുത്തേടത്ത്, പി ആര്‍ സുനില്‍ സിംഗ് എന്നിവര്‍ സംസാരിച്ചു കെ ടി എം കോയ സ്വാഗതവും എം പി സജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.
ടി പി വിജയനെ എന്‍ സി പി ജില്ലാ കമ്മിറ്റി ആദരിച്ചു