എറണാകുളം: ഐ എന്‍ എല്‍ എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനവും, വനിത-വിദ്യാര്‍ത്ഥി-യുവജന സമ്മേളനവും ജൂലൈ 6ന് എം.ജെ.സക്കറിയ സേട്ട് നഗറില്‍ (എറണാകുളം ടൗണ്‍ഹാള്‍) നടക്കും. ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍ കോവില്‍ എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്യും. ഐ എന്‍ എല്‍ സംസ്ഥാന ട്രഷറര്‍ ബി.ഹംസഹാജി, സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ്, ദേശീയ സമിതിയംഗം അന്‍വര്‍സാദത്ത്, ജില്ലാ പ്രസിഡണ്ട് എന്‍.എ.നജീബ്, ജനറല്‍ സെക്രട്ടറി കെ.എം.എ.ജലീല്‍, ട്രഷറര്‍ അലിമേപ്പാട് എന്നിവര്‍ സംസാരിക്കും. വൈകിട്ട് 3 മണിക്ക് നടക്കുന്ന ‘ന്യൂനപക്ഷങ്ങളും, സംഘപരിവാര്‍ ഫാസിസസവും’ എന്ന വിഷയത്തിലുള്ള സെമിനാര്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടം ചെയ്യും. ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ വിഷയാവതരണം നടത്തും. ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സമദ് നരിപ്പറ്റ മോഡറേറ്ററാകും. ഐ യു എം എല്‍ ദേശീയ സെക്രട്ടറി ടി.എ.അഹമ്മദ് കബീര്‍, സിപിഐ(എം) ജില്ലാ സെക്രട്ടറി എസ്.സതീഷ്, ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, സിപിഐ ജില്ലാ സെക്രട്ടറി കെ.എം.ദിനകരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.