കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പുസ്തകമേളയോടനുബന്ധിച്ച് ‘മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ലോകം’ എന്ന വിഷയത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ.എഫ് ജോര്‍ജ് പ്രഭാഷണം നടത്തും. 14ന്(ശനി) വൈകിട്ട് 4 മണിക്ക് പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍ നടക്കുന്ന ചടങ്ങില്‍ ദര്‍ശനം സാംസ്കാരിക വേദി രക്ഷാധികാരി എം.എ.ജോണ്സണ് അധ്യക്ഷത വഹിക്കും. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ സ്വാഗതമാശംസിക്കും. ജന.മാനേജര്‍ പി.കെ.ജയചന്ദ്രന് നന്ദി പറയും.
പ്രഭാഷകനായെത്തുന്ന കെ.എഫ്.ജോര്‍ജ് പത്ര പ്രവര്ത്തകന്, എഴുത്തുകാരന്, പ്രഭാഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്.45 വര്‍ഷമായി മാധ്യമ രംഗത്തുണ്ട്. മലയാള മനോരമയില്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ജേണലിസം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായി പ്രവര്‍ത്തിച്ചു.
ഇപ്പോള്‍ മലബാര്‍ വിഷന്‍ എഡിറ്റര്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിക്കുന്നു
ഒലിവിന്റെ സാക്ഷ്യം, കോഴിക്കോട് നഗരമുദ്രകള്‍, ഓര്‍മകളുടെ മാഞ്ചുവട്ടില്‍, ജീവിതമെന്ന ആനന്ദനടനം, ഏദന്റെ സൂക്ഷിപ്പുകാര്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
പ്രഫ . എം.പി പോള്‍ അവാര്‍ഡ്, വൈ. എം. സി. എ ജനചേതനപുരസ്ക്കാരം, ലയണ്‍സ് ഇന്റര്‍നാഷണല്‍, ഡോ. അംബേദ്ക്കര്‍, ഇ.മൊയ്തു മൗലവി അവര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ലോകം; പ്രഭാഷണം 14ന്