യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ 57 വര്‍ഷം മുമ്പുള്ള റെക്കോഡ് മറികടന്ന് റോണോ

യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ 57 വര്‍ഷം മുമ്പുള്ള റെക്കോഡ് മറികടന്ന് റോണോ

മ്യൂണിക്: യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടി 57 വര്‍ഷത്തെ റെക്കോര്‍ഡ് മറികടന്ന് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരു അന്താരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ചരിത്രനേട്ടമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. കോംഗോ താരം പിയറി കലാലയുടെ റെക്കോഡാണ് പോര്‍ച്ചുഗീസ് നായകന്‍ മറികടന്നത്. 1968 ല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ ഗോള്‍ നേടുമ്പോള്‍ പിയറിക്ക് 37 വയസ്സായിരുന്നു. 40 വയസിന് ശേഷം ഒരു അന്താരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ താരമായും റോണോ മാറി.
നിശ്ചിതസമയത്തും അധികസമയത്തും മത്സരം സമനിലപാലിച്ചതോടെ ഷൂട്ടൗട്ടിലാണ് പോര്‍ച്ചുഗല്‍ സ്പെയിനിനെ കീഴടക്കുന്നത്. ഇത് റൊണാള്‍ഡോയുടെ കരിയറിലെ മിന്നും വിജയമാണ്.മൂന്നാം തവണയാണ് പോര്‍ച്ചുഗല്‍ റോണോയ്ക്ക് കീഴില്‍ കിരീടം നേടുന്നത്. 2016 യൂറോ കപ്പും 2019 യുവേഫ നേഷന്‍സ് ലീഗുമാണ് ഇതിന് മുമ്പ് നേടിയ കിരീടങ്ങള്‍.

 

 

യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍
57 വര്‍ഷം മുമ്പുള്ള റെക്കോഡ് മറികടന്ന് റോണോ

Share

Leave a Reply

Your email address will not be published. Required fields are marked *