കോഴിക്കോട്: എഴുത്തുകാരനും നാടക- ടിവി -നടനും സാംസ്‌കാരിക – പൊതു പ്രവര്‍ത്തകനുമായ പുരുഷു കക്കോടിയുടെ വേവും നോവും (നോവല്‍) കയ്യെഴുത്തു പ്രതി പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍ വെച്ച് ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍ സ്വീകരിച്ചു. സെപ്തംബര്‍ മാസത്തില്‍ നോവല്‍ പ്രസിദ്ധീകരിക്കും. ആനുകാലികങ്ങളില്‍ ചെറുകഥ, കവിത, നാടകം എഴുതാറുണ്ട്. ആകാശവാണിക്ക് വേണ്ടി ലളിത ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ആകാശ വാണിയില്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഗെയിം ഷോര്‍ട്ട് ഫിലിമിന് വേണ്ടി കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. നിരവധി മ്യൂസിക് ആല്‍ബങ്ങള്‍ക്ക് വേണ്ടി ഗാന രചന നിര്‍വ്വഹിച്ചിട്ടുണ്ട്. ഏറ്റവും നല്ല ചെറുകഥയ്ക്കുള്ള കാവ്യ നീതി പുരസ്‌കാരം, ആധുനിക കവിതയ്ക്കുള്ള അയ്യപ്പപ്പണിക്കര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കക്കോടി കിഴക്കുംമുറി, ചോല റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട്, അനാമൃത സീനിയേഴ്‌സ് ക്ലബ്ബ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ് പുരുഷു കക്കോടി.