കോഴിക്കോട്: മലബാര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ പാവപ്പെട്ട രോഗികളുടെ ആശ്രയ കേന്ദ്രമായ മെഡിക്കല്‍ കോളേജില്‍ കൊവിഡിന്റെ കാലത്താണ് സന്ദര്‍ശകര്‍ക്കുള്ള അനുമതി നിര്‍ത്തി വെച്ചത്. അത് വരെ ദിവസേന വൈകിട്ട്
3 മുതല്‍ 4 മണി വരെ രോഗികളെ സന്ദര്‍ശിക്കാന്‍ അനുവാദം ഉണ്ടായിരുന്നു. നീണ്ട ഇടവേളക്ക് ശേഷം സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കാനെന്ന പേരില്‍ 50 രൂപ പ്രവേശന ഫീസ് ഈടാക്കി പ്രവേശനം അനുവദിക്കാന്‍ മെഡിക്കല്‍ കോളേജ് അധികാരികള്‍ തീര്‍മാനമെടുത്തിരിക്കുകയാണ്
ആ തീരുമാനം പിന്‍വലിക്കണമെന്ന് അധികാരികളോട് ഐ എന്‍ എല്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ട.് അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് ഐ എന്‍ എല്‍ നേതൃത്വം നല്‍കുമെന്നും ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി .യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ശോഭ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. പി.എന്‍.കെ അബ്ദുള്ള,എയര്‍ലൈന്‍സ് അസീസ്. ടി.പി അബൂബക്കര്‍ ഹാജി, നാസര്‍ വെള്ളയില്‍ എന്നിവര്‍ സംസാരിച്ചു ജനറല്‍ സെക്രട്ടറി ഒ.പി അബ്ദുറഹ്‌മാന്‍ സ്വാഗതവും നാസര്‍ കൈതപ്പൊയില്‍ നന്ദിയും പറഞ്ഞു.