‘ഗിഫ്റ്റ് ഓഫ് ലൈഫ്’ ആദ്യഘട്ട ഫണ്ട് കൈമാറി

‘ഗിഫ്റ്റ് ഓഫ് ലൈഫ്’ ആദ്യഘട്ട ഫണ്ട് കൈമാറി

കോഴിക്കോട്: കാലിക്കറ്റ് റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ എന്നിവരുമായി സഹകരിച്ച് നടത്തുന്ന കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയായ ‘ഗിഫ്റ്റ് ഓഫ് ലൈഫ്’ന്റെ ആദ്യഘട്ട ഫണ്ട് കൈമാറി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന 18 വയസ്സിനു താഴെയുള്ള ഇരുപത്തിയഞ്ചോളം കുട്ടികളെ തിരികെ ജീവിതത്തിലേക്ക് നയിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് കാലിക്കറ്റ് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എടത്തൊടി രാധാകൃഷ്ണന്‍ പറഞ്ഞു. ചടങ്ങില്‍ മിംസ് സി.എം.എസ് ഡോ. എബ്രഹാം മാമന്‍, ഡപ്യൂട്ടി സി.എം.എസ് ഡോ. നൗഫല്‍ ബഷീര്‍, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ.രേണു പി കുറുപ്പ്, ഡോ.ഗിരീഷ് വാരിയര്‍,ഡോ.ശബരി നാഥ് മേനോന്‍, ഡോ.പ്രിയ പി എസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

‘ഗിഫ്റ്റ് ഓഫ് ലൈഫ്’ ആദ്യഘട്ട ഫണ്ട് കൈമാറി

 

Share

Leave a Reply

Your email address will not be published. Required fields are marked *