കോഴിക്കോട്: എഴുത്തുകാരനും, പ്രഭാഷകനും, മാധ്യമ പ്രവര്‍ത്തകനുമായ കടയ്ക്കാവൂര്‍ പ്രേമചന്ദ്രന്‍ നായര്‍ രചിച്ച ‘എഴുത്തുമേശയിലെ ഓര്‍മ്മച്ചെപ്പുകള്‍’ (ലേഖന സമാഹാരം) പീപ്പിള്‍സ് റിവ്യൂ പുസ്തകമേളയില്‍ ലഭ്യമാണ്. ദീര്‍ഘ കാലം പ്രവാസ ജീവിതം നയിച്ച എഴുത്തുകാരന്‍, അവിടെയും സാഹിത്യ രചനയും കലാ-സാംസ്‌കാരിക രംഗങ്ങളിലും സജീവമായിരുന്നു. 2004 മുതല്‍ തിരുവനന്തപുരം നഗരം കേന്ദ്രമാക്കി സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. പീപ്പിള്‍സ് റിവ്യൂ ദിനപത്രത്തിന്റെ തിരുവനന്തപുരം ലേഖകനാണ് കടയ്ക്കാവൂര്‍ പ്രേമചന്ദ്രന്‍ നായര്‍. പീപ്പിള്‍സ് റിവ്യൂ യുട്യൂബ് ചാനലിന് വേണ്ടി പ്രശസ്ത വ്യക്തിത്വങ്ങളുമായി ശ്രദ്ധേയമായ ഇന്റര്‍വ്യൂകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. പീപ്പിള്‍സ് റിവ്യൂ ദിനപത്രം, പ്രവാസി റിവ്യൂ മാഗസിന്‍, മഹിളാ വീഥി മാഗസിന്‍, പീപ്പിള്‍സ് റിവ്യൂ വെബ് പോര്‍ട്ടല്‍, മറ്റ് ആനുകാലികങ്ങളില്‍ കവിതാ ലേഖനം, ക്ഷേത്ര മാഹാത്മ്യം, സ്‌തോത്രങ്ങള്‍, അഭിമുഖങ്ങള്‍, എന്നിവ എഴുതാറുണ്ട്. ശ്രദ്ധേയനായ കവികൂടിയായ കടയ്ക്കാവൂര്‍ പ്രേമചന്ദ്രന്‍ നായര്‍, തിരുവനന്തപുരത്തെ കവിയരങ്ങുകളില്‍ സജീവ സാന്നിധ്യമാണ്. തിരുവനന്തപുരം കണ്ണമൂലയിലാണ് താമസം.
കടയ്ക്കാവൂര്‍ പ്രേമചന്ദ്രന്‍ നായര്‍ രചിച്ച
‘എഴുത്തു മേശയിലെ ഓര്‍മ്മചെപ്പുകള്‍’
ലേഖന സമാഹാരം പുസ്തക മേളയില്‍