കോഴിക്കോട്: സോഷ്യലിസ്റ്റ് ആശയങ്ങളുടെ ശക്തനായ വക്താവും, പ്രമുഖ സഹകാരിയും, പ്രവാസിയും, നഗരത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ സൗമ്യസാന്നിധ്യവുമായ കെ.പി.അബൂബക്കര്‍ രചിച്ച ‘കെ.പിയുടെ ഓര്‍മ്മക്കുറിപ്പുകള്‍’ പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍ ലഭ്യമാണ്. ഗ്രന്ഥകാരനില്‍ നിന്ന് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ പുസ്തകം സ്വീകരിച്ചു. ചടങ്ങില്‍ രാഷ്ട്രഭാഷാ വേദി സംസ്ഥാന ജന.സെക്രട്ടറി ആര്‍.കെ.ഇരവില്‍, വാഹിബ് എന്നിവര്‍ സംബന്ധിച്ചു.