‘ഡോ.ഹാര്‍ട്ട് ‘പുസ്തക പ്രകാശനം സംഘാടക സമിതി രൂപീകരിച്ചു

‘ഡോ.ഹാര്‍ട്ട് ‘പുസ്തക പ്രകാശനം സംഘാടക സമിതി രൂപീകരിച്ചു

കോഴിക്കോട്: പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധനും അരനൂറ്റാണ്ടിലധികമായി ശ്രദ്ധേയമായ സേവനം നടത്തിക്കൊണ്ടിരിക്കുന്ന ഡോ.കുഞ്ഞാലിയുടെ ആത്മകഥയായ ‘ഡാ.ഹാര്‍ട്ടി’ന്റെ പ്രകാശനത്തിന് സംഘാടക സമിതി രൂപീകരിച്ചു. യോഗത്തില്‍ ആര്‍.ജയന്ത്കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ.പി.കെ.അശോകന്‍ യോഗം ഉദ്ഘാടനം ചെയ്തു. എം.പി.ഇമ്പിച്ചമ്മദ്, എം.വി.കുഞ്ഞാമു, എന്‍.സിഅബ്ദുള്ളക്കോയ, എം.വി.റംസി ഇസ്മയില്‍, ഗാമ അഷ്‌റഫ്, കെ.പി.കൃഷ്ണന്‍, കെ.മജീദ്, പി.കെ.മൊയ്തീന്‍കോയ (ബാബു), കെ.വി.ഇസ്ഹാഖ്, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഡോ.പി.കെ.അശോകന്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്മാരായി ആര്‍.ജയന്ത് കുമാര്‍, പി.കെ.അബ്ദുല്‍ ലത്തീഫ്, എന്‍.സി.അബ്ദുള്ളക്കോയ, എം.വി.റംസി ഇസ്മയില്‍, ജന.കണ്‍വീനറായി എം.പി.ഇമ്പിച്ചമ്മദ്, കണ്‍വീനര്‍മാരായി കെ.പി.കൃഷ്ണന്‍,കെ.മജീദ്, പി.കെ.മൊയ്തീന്‍കോയ(ബാബു), കെ.വി.ഇസ്ഹാഖ് എന്നിവരെ യോഗം തിരഞ്ഞെടുത്തു. 17-06-2025 ( ചൊവ്വ)ഹോട്ടല്‍ ടിയാറയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ഗോവ.ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള പ്രതിപക്ഷ് ഉപ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്യും.

 

 

‘ഡോ.ഹാര്‍ട്ട് ‘പുസ്തക പ്രകാശനം സംഘാടക സമിതി രൂപീകരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *