കോഴിക്കോട്: റോയ് കാരാത്രയുടെ കഥാസമാഹാരം ‘രാഘവന്റെ പുഴ’ എഴുത്തുകാരി ഷീലാ ടോമി പ്രകാശനം ചെയ്തു. മേന്മയും ലാളിത്യവും കാത്തുസൂക്ഷിക്കേണ്ടത് എഴുത്തുകാരന്റെ കടമയാണെന്നും നല്ലതിനു മാത്രമേ നിലനില്പുള്ളൂവെന്നും ഷീലാ ടോമി പറഞ്ഞു.
ചവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോണ്‍ മണ്ണാറത്തറ പുസ്തകം ഏറ്റുവാങ്ങി. ചിത്രകാരനും കവിയുമായ പോള്‍ കല്ലാനോട് അധ്യക്ഷത വഹിച്ചു. ആര്‍ട്ടിസ്റ്റ് മദനന്, മലയാള മനോരമ സീനിയര്‍ കോ-ഓഡിനേറ്റിങ് എഡിറ്റര്‍ അനില്‍ രാധാകൃഷ്ണന്, സുദീപ് തെക്കേപ്പാട്ട്, വിജു വി. രാഘവ്, ഹരീന്ദ്രനാഥ് എ.എസ്, റോയ് കാരാത്ര, കാലിക്കറ്റ് ബുക്ക് ക്ലബ് സെക്രട്ടറി ഡോ. സണ്ണി എന്‍.എം, ട്രഷറര്‍ വില്‍സണ്‍ സാമുവല്‍ സംസാരിച്ചു. സാഹിത്യ പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്.
‘രാഘവന്റെ പുഴ’
പ്രകാശനം ചെയ്തു