കൊയിലാണ്ടി: മയക്കുമരുന്ന് സമൂഹത്തില്‍ വ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്നു എന്നും സ്വന്തം വീട്ടില്‍ രക്ഷിതാക്കള്‍ തന്നെ മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങള്‍ കുട്ടികളെ പറഞ്ഞു മനസ്സിലാക്കണമെന്നും ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കൊയിലാണ്ടി ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ. കെ നൗഷാദ് അലി. എം.ഇ.എസ്. കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയും കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണവും എം.ഇ.എസ് ് ജില്ലാ ഭാരവാഹികള്‍ക്ക്. നല്‍കിയ സ്വീകരണയോഗത്തില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.ഇ.എസ്.കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട്. പ്രൊഫസര്‍ .വി .കുട്ടൂസ അധ്യക്ഷത വഹിച്ചു.കൊയിലാണ്ടി. പോലീസ് എസ് എച്ച് ഒ. ശ്രീലാല്‍ ചന്ദ്രശേഖരന്‍ മുഖ്യ അതിഥിയായി.
ഉന്നത വിജയം നേടിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരവും, വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ജഡ്ജി കെ. നൗഷാദ് അലിയും, കൊയിലാണ്ടി എസ് എച്ച് .ഒ ശ്രീലാല്‍ ചന്ദ്രശേഖരനും ചേര്‍ന്ന് നിര്‍വഹിച്ചു. എം.ഇ.എസ് .കോഴിക്കോട് ജില്ലാ ഭാരവാഹികളായ കെ. വി .സലിം ( ജില്ലാ പ്രസിഡന്റ്) ജനറല്‍ സെക്രട്ടറി ഡോക്ടര്‍. ഹമീദ് ഫസല്‍( ജില്ലാ ജനറല്‍ സെക്രട്ടറി) ബി എം സുധീര്‍ (ട്രഷറര്‍) എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. ലോക കേരള സഭ അംഗവും. എം.ഇ.എസ് താലൂക്ക് വൈസ് പ്രസിഡണ്ടുമായ പി കെ കബീര്‍ സലാല അതിഥികളെ പരിചയപ്പെടുത്തി.
കെ വി സലിം, ഡോ. ഹമീദ് ഫസല്‍, പി .കെ .കബീര്‍ സലാല, കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി ദിലീപ് കരയാട്ട്, വാര്‍ഡ് കൗണ്‍സിലര്‍ അസീസ് മാസ്റ്റര്‍ സി. ടി ഷക്കീര്‍ ഹുസൈന്‍ ബി.എം, സുധീര്‍ പി .പി, അബ്ദുള്ള കെ, ഫൈസല്‍ എന്നിവര്‍ സംസാരിച്ചു ജനറല്‍ സെക്രട്ടറി എസ് . എം റിയാസ് സ്വാഗതവും.ട്രഷറര്‍ വി .പി ബഷീര്‍ നന്ദിയും പറഞ്ഞു.
കൊയിലാണ്ടിയിലെ വ്യാപാരി ഫാരിസിന്റെ പെട്ടന്നുള്ള മരണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.