കോഴിക്കോട്: ജില്ലയിലെ ചിരപുരാതന വിദ്യാലയമായ കുറ്റിച്ചിറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ തുറക്കുന്നത്തിന് മുന്നോടിയായി സ്‌കൂളും പരിസരവും മെക് 7 നൈനാവളപ്പ് കോതി മിനി സ്റ്റേഡിയം മെംബര്‍മാരുടെ നേതൃത്വത്തില്‍ ശുചികരിച്ചു.
മുന്‍ കൗണ്‍സിലര്‍ കെ പി അബ്ദുല്ല കോയ ശുചികരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ വി ഇസ്ഹാഖ്, കോ ഓര്‍ഡിനേറ്റര്‍ ഷബീര്‍ ഉസ്മാന്‍ പി പി, ട്രെയിനര്‍ എ എം നെംഷീദ്, പി ടി ആസാദ്, പി ടി എ പ്രസിഡന്റ് ഷറഫുദ്ദീന്‍, ബഷീര്‍ എ വി, അരുണ്‍ ജ്യോതി, സലാം കല്ലായി, എം അഹമ്മദ് കോയ, അഷ്‌റഫ്, മുജീബ് റഹ്‌മാന്‍, പി എന്‍ വലീദ്, ഹാറൂണ്‍ പി ടി, ഉമ്മര്‍ ടി പി, ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
കുറ്റിച്ചിറ ഗവണ്‍മെന്റ് വി എച്ച് എസ് സ്‌കൂളും പരിസരവും ശുചീകരിച്ചു