റിയാദ്: ചട്ട ലംഘനത്തെ തുടര്‍ന്ന് സൗദിയില്‍ പ്രവാസികള്‍ അറസ്റ്റിലായി.താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച 12,129 പ്രവാസികളെയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഒരാഴ്ചക്കുള്ളില്‍ അറസ്റ്റ് ചെയ്തത്. താമസ നിയമങ്ങള്‍ ലംഘിച്ചതിന് 7,127 പേരെയും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 3,441 പേരെയും തൊഴില്‍ നിയമലംഘനത്തിന് 1,561 പേരെയുമാണ് പിടികൂടിയത്.
നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ 1,197 പേരില്‍ 63 ശതമാനം ഇത്യോപ്യക്കാരും 34 ശതമാനം യമനികളും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് സൗകര്യമൊരുക്കുന്ന, ഗതാഗത സൗകര്യവും താമസ സൗകര്യവും നല്‍കുന്നവര്‍ക്ക് പരമാവധി 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷിക്കും. വാഹനങ്ങളും സ്വത്തും കണ്ടുകെട്ടുമെന്നും മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ നിയമലംഘനങ്ങള്‍ മക്ക, റിയാദ് മേഖലകളില്‍ 911 എന്ന ടോള്‍ ഫ്രീ നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ 999 അല്ലെങ്കില്‍ 996 എന്ന നമ്പറിലും റിപ്പോര്‍ട്ട് ചെയ്യാം.
ചട്ട ലഘനം; സൗദിയില്‍ പ്രവാസികള്‍ക്ക് പിടിവീണു